വ​ട്ട​പ്പാ​റ ലൂ​ർ​ദ് മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ളി​ന് മികച്ച വി​ജ​യം
Wednesday, August 4, 2021 11:21 PM IST
വ​ട്ട​പ്പാ​റ : സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ വ​ട്ട​പ്പാ​റ ലൂ​ർ​ദ് മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. പ​ത്താം ക്ലാ​സി​ലെ 37 വി​ദ്യാ​ർ​ഥി​ക​ളി​ൽ മൂ​ന്നു​പേ​ർ എ​ല്ലാ വി​ഷ​യ​ത്തി​നും എ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി. ഏ​ഴു പേ​ർ​ക്ക് 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും ല​ഭി​ച്ചു.
മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​നും ഫ​സ്റ്റ് ക്ലാ​സും നേ​ടി ഉ​പ​രി​പ​ഠ​ന​ത്തി​നു അ​ർ​ഹ​രാ​യി. സ്കൂ​ളി​നു അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം സ​മ്മാ​നി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളേ​യും സ്കൂ​ൾ മാ​നേ​ജ​ർ, ബ്ര​ദ​ർ ജൈ​യി​ൽ​സ് തെ​ക്കേ​മു​റി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ബ്ര​ദ​ർ സി.​പി. ജോ​സ​ഫ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​റി​യാ​മ്മ ജോ​ർ​ജ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

റ​സി​ഡ​ന്‍റ്സ്അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു

വി​തു​ര :തൊ​ളി​ക്കോ​ട് മ​ന്നൂ​ർ​ക്കോ​ണം എ.​കെ.​ജി. ന​ഗ​ർ കേ​ന്ദ്ര​മാ​ക്കി ഗ്രാ​മ ശ​ബ്ദം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു. രൂ​പീ​ക​ര​ണ​യോ​ഗം ഫ്രാ​റ്റ് വി​തു​ര മേ​ഖ​ലാ സെ​ക്ര​ട്ട​റി തെ​ന്നൂ​ർ ശി​ഹാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ള​വി​ൽ അ​ലി​യാ​ർ കു​ഞ്ഞ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ര​ഘു പൊ​ൻ​പാ​റ,മ​ല​യ​ടി ര​ഞ്ജി​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ൽ സ​മ​ദ് (പ്ര​സി​ഡ​ന്‍റ്),ഷാ​നി​മോ​ൾ(​സെ​ക്ര​ട്ട​റി), അ​ലി​യാ​ർ​കു​ഞ്ഞ് (ട്ര​ഷ​ർ), ജോ​ണി(​വൈ​സ്പ്ര​സി​ഡ​ന്‍റ് ),ലൈ​ല ബീ​വി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.