ഭ​ര​ണ​സ​മി​തി​യെ വെ​ള്ളം​കു​ടി​പ്പി​ച്ച് പ്ര​തി​പ​ക്ഷം
Wednesday, August 4, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യെ വെ​ള്ളം​കു​ടി​പ്പി​ച്ച് റി​പ്പോ​ർ​ട്ടി​ലെ പി​ശ​കു​ക​ൾ. ഇ​ന്ന​ലെ ചേ​ർ​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ൽ വാ​ർ​ഷി​ക ഭ​ര​ണ റി​പ്പോ​ർ​ട്ടി​ലേ​യും വാ​ർ​ഷി​ക ധ​ന​കാ​ര്യ സ്റ്റേ​റ്റ്മെ​ന്‍റി​ലേ​യും തെ​റ്റു​ക​ൾ ചൂ​ണ്ട ിക്കാ​ട്ടി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഭ​ര​ണ​പ​ക്ഷം പ്ര​തി​രോ​ധ​ത്തി​ലാ​യ​ത്. ഒ​ടു​വി​ൽ പി​ശ​കു​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​മെ​ന്ന ഭ​ര​ണ​സ​മി​തി​യു​ടെ കു​റ്റ​സ​മ്മ​ത​ത്തോ​ടെ ര​ണ്ട ു റി​പ്പോ​ർ​ട്ടു​ക​ളും കൗ​ണ്‍​സി​ൽ പാ​സാ​ക്കി. 2019-2020 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ഭ​ര​ണ റി​പ്പോ​ർ​ട്ടി​ലെ​യും 2020-2021 ലെ ​ധ​ന​കാ​ര്യ സ്റ്റേ​റ്റു​മെ​ന്‍റി​ലെ​യും തെ​റ്റു​ക​ളാ​ണ് ഭ​ര​ണ​സ​മി​തി​ക്കു നാ​ണ​ക്കേ​ടാ​യ​ത്.
ന​ഗ​ര​സ​ഭ​യ്ക്ക് 225 വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​യു​ള്ള​പ്പോ​ൾ ഇ​തി​നു പ​ക​രം 137 വാ​ഹ​ന​ങ്ങ​ൾ എ​ന്നാ​ണ് വാ​ർ​ഷി​ക ഭ​ര​ണ റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​ത് ആ​യു​ധ​മാ​ക്കി യു​ഡി​എ​ഫും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഭ​ര​ണ​സ​മി​തി പ്ര​തി​ക്കൂ​ട്ടി​ലാ​യി. കു​റ​വു വ​ന്ന വാ​ഹ​ന​ങ്ങ​ൾ എ​വി​ടെ പോ​യെ​ന്ന് വ്യ​ക്ത​മാ​ക്കാ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​ത്തു നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ൾ കാ​ണാ​താ​യി​ട്ടു​ണ്ടെ ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ട ായ ​വീ​ഴ്ച​യാ​ണി​തെ​ന്നു ഭ​ര​ണ​സ​മി​തി​ക്ക് വാ​ദി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ട ായി​ല്ല. കാ​ണാ​തെ പോ​യ വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെത്തു​ന്ന​തി​നാ​ണ് സെ​മ​ർ​ച്ച് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം പൊ​ലീ​സി​നെ സ​മീ​പി​ക്കു​മെ​ന്നും മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു. ധ​ന​കാ​ര്യ സ്റ്റേ​റ്റ്മെ​ന്‍റി​ൽ ക​ണ​ക്കു​ക​ളി​ലെ പി​ശ​കു​ക​ൾ സം​ബ​ന്ധി​ച്ചും പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ലും ഭ​ര​ണ​പ​ക്ഷം വീ​ഴ്ച സ​മ്മ​തി​ച്ചു. ഇ​ക്കാ​ര്യ​വും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.