കോ​ട്ടൂ​രി​ലെ പൊ​തു​ശ്മ​ശാ​നം: പ്ര​തി​ഷേ​ധയോ​ഗം ചേ​ർ​ന്നു
Friday, September 10, 2021 10:59 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ആ​ലം​പൊ​റ്റ വാ​ര്‍​ഡി​ല്‍ കോ​ട്ടൂ​ർ, ക​ട​വം​കോ​ട്, അ​യ​ണി​യ​റ​ത്ത​ല കോ​ള​നി​ക​ൾ​ക്കു സ​മീ​പ​ത്താ​യി പൊ​തു​ശ്മ​ശാ​നം നി​ർ​മി​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ ജ​ന​കീ​യ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ജ​ന​വാ​സ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ള്‍ പ​ല​യി​ട​ത്തും ഉ​ണ്ടെ​ന്നി​രി​ക്കെ ജ​ന​വാ​സ മേ​ഖ​ല​യാ​യ കോ​ട്ടൂ​രി​ല്‍ പൊ​തു​ശ്മ​ശാ​നം സ്ഥാ​പി​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം ഭ​ര​ണ​സ​മി​തി​യു​ടെ നി​ര്‍​ബ​ന്ധ​ബു​ദ്ധി​യാ​ണെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭ​യോ​ട് കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തി​നു മു​ന്പ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പെ​രു​ന്പ​ഴു​തൂ​ര്‍ പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ 60 സെ​ന്‍റ് ഭൂ​മി​യാ​ണ് ഇ​പ്പോ​ള്‍ ന​ഗ​ര​സ​ഭ ഗ്യാ​സ് ക്രി​മി​റ്റോ​റി​യ​ത്തി​നാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ട്ടൂ​ര്‍, ക​ട​വം​കോ​ട്, അ​യ​ണി​യ​റ​ത്ത​ല കോ​ള​നി​വാ​സി​ക​ള്‍​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന വി​ധ​ത്തി​ല്‍ ഏ​തെ​ങ്കി​ലും തൊ​ഴി​ല്‍ സം​രം​ഭ​മോ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റോ സ്ഥാ​പി​ക്കു​ന്ന​തി​നു പ​ക​രം പൊ​തു​ശ്മ​ശാ​നം നി​ര്‍​മി​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ ന​ട​പ​ടി​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ല്‍​കു​മെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ഡ്വ. എ​സ്.​എ​സ്. സ്വ​പ്ന​ജി​ത്ത്, ജി.​ഗോ​പ​കു​മാ​ർ, പാ​സ്റ്റ​ർ ഗി​ൽ​ബ​ർ​ട്ട്, പാ​സ്റ്റ​ർ മ​ണി​യ​ൻ, സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ അ​ജ​യ​ൻ, മ​നു​കു​മാ​ർ, പ്ര​വീ​ൺ, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ഭാ​ദി​നാ​ഘോ​ഷം നാ​ളെ മു​ത​ല്‍

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര സി.​എ​സ്.​ഐ സ​ഭ​യു​ടെ 198 ാം സ​ഭാ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍ നാ​ളെ മു​ത​ല്‍ 19 വ​രെ ന​ട​ക്കും. സ​ഭാ​ദി​നാ​ഘോ​ഷം റ​വ. ഡോ. ​പ്രി​ന്‍​സ്റ്റ​ന്‍ ബ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 19 ന് ​ഡോ. റ്റി.​റ്റി പ്ര​വീ​ണ്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കും.