ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ നടത്തി
Friday, September 10, 2021 10:59 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : വ​ർ​ധി​ച്ചു വ​രു​ന്ന ആ​ത്മ​ഹ​ത്യ ത​ട​യു​ന്ന​തി​ന് സ​മൂ​ഹ​ത്തി​ന് അ​വ​ബോ​ധം അ​നി​വാ​ര്യ​മാ​ണെ​ന്ന് കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ . ലോ​ക ആ​ത്മ​ഹ​ത്യ വി​രു​ദ്ധ ദി​ന​മാ​യ ഇ​ന്ന​ലെ നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ത്മ​ഹ​ത്യ വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ്മോ​ഹ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സൈ​ക്കോ​ള​ജി​സ്റ്റ് അ​നു ബി​ജി ജോ​ർ​ജ് സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി.