ആ​ന​പ്പാ​റ വി​ശു​ദ്ധ കു​രി​ശി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 19വ​രെ
Friday, September 17, 2021 7:23 AM IST
വെ​ള്ള​റ​ട: ആ​ന​പ്പാ​റ വി​ശു​ദ്ധ കു​രി​ശി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ച് വി​കാ​രി ഫാ.​ജോ​യി സാ​ബു കൊടി ഉ​യ​ർ​ത്തി. തി​രു​നാ​ൾ 19ന് ​സ​മാ​പി​ക്കും."വി​ശു​ദ്ധ കു​രി​ശ് പ്ര​ത്യാ​ശ​യു​ടെ അ​ട​യാ​ളം' എ​ന്ന​താ​ണ് തി​രു​നാ​ൾ സ​ന്ദേ​ശം. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ന്പൂ​ർ​ണ ബൈ​ബി​ൾ പാ​രാ​യ​ണം ന​ട​ത്തും. എ​ല്ലാ ദി​വ​സ​വും അ​ഞ്ചി​ന് ജ​പ​മാ​ല, ലി​റ്റി​നി തു​ട​ർ​ന്ന് ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ത്തും. ര​ക്ഷാ​ക​ര്‍​തൃ ദി​ന​മാ​യ ഇന്ന് ഫാ.​വ​ര്‍​ഗീ​സ് ഹൃ​ദ​യദാ​സ​ന്‍ ദി​വ്യബ​ലി​ക്ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും ഫാ. ​യേ​ശു​ദാ​സ് വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. രോ​ഗി ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന നാ​ള​ത്തെ തി​രു​ക​ർ​മങ്ങ​ൾ​ക്ക് ഫാ.​റോ​ബി​ൻ സി. ​പീ​റ്റ​ർ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​പ്ര​ദീ​പ് ആ​ന്‍റോ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. സ​മാ​പ​ന ദി​വ​സ​മാ​യ 19ന് ​രാ​വി​ലെ 8.30 ന് ​ജ​പ​മാ​ല, ലി​റ്റി​നി തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ സ​മൂ​ഹ ദി​വ്യ​ബ​ലി . നെ​ടു​മ​ങ്ങാ​ട് റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മോ​ണ്‍. റൂ​ഫ​സ് പ​യ​സ്‌​ലീ​ൻ മു​ഖ്യ കാ​ർ​മി​ക​നാ​കും. ഫാ.​ആ​ർ.​എ​ൻ.​ജി​നു വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക​്.