പൊ​ഴി​യൂ​രി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഫ്ലാ​റ്റു​ക​ൾ കൈ​മാ​റി
Friday, September 17, 2021 7:23 AM IST
പാറശാല: തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ 50 മീ​റ്റ​റി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന​തും വേ​ലി​യേ​റ്റ ഭീ​ഷ​ണി​യു​ള്ള​തു​മാ​യ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​യാ​ണു സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​പ്ര​കാ​രം കാ​രോ​ട് മ​ത്സ്യ​ത്തൊ​ഴി ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച 'നി​റ​വ് 'ഭ​വ​ന​സ​മു​ച്ച​യ​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹ്യ​ക്ഷേ​മം തു​ട​ങ്ങി​യ​വ​യെ​ല്ലാം സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. പൊ​ഴി​യൂ​ർ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ കൊ​ല്ല​ങ്കോ​ട്, പ​രു​ത്തി​യൂ​ർ മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളി​ൽ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട 128 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭ​വ​ന സ​മു​ച്ച​യം നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ഫി​ഷ​റീ​സ് വ​കു​പ്പ്, റ​വ​ന്യൂ വ​കു​പ്പ് തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് അ​ർ​ഹ​ത​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി ഫ്ലാ​റ്റു​ക​ൾ കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​രോ​ട് കാ​ര​യ്ക്കാ​വി​ള​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്.​കെ. ബെ​ൻ​ഡാ​ർ​വി​ൻ, കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​സു​ധാ​ർ​ജു​ന​ൻ, കാ​രോ​ട് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സൂ​ര്യ എ​സ്. പ്രേം ​,കൊ​ല്ല​ങ്കോ​ട് ഇ​ട​വ​ക വി​കാ​രി ഫാ.​ആ​ന്‍റോ ജോ​റി​സ്, പ​രു​ത്തി​യൂ​ർ ഇ​ട​വ​ക വി​കാ​രി ഫാ.​ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.