ലൂ​ർ​ദ്ദ് മാ​താ കോ​ള​ജും ക്വി​സ്റ്റ് ടെ​ക്നോ​ള​ജിയും സം​യു​ക​്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ധാ​ര​ണ
Friday, September 17, 2021 11:22 PM IST
തി​രു​വ​ന​ന്ത​പു​രം : ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ്ദ് മാ​താ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും സോ​ഫ്റ്റ​വെ​യ​ർ ക​ന്പ​നി​യാ​യ ക്വ​സ്റ്റ് ടെ​ക്നോ​ള​ജി​യും ധാ​ര​ണാ പ​ത്രം ഒ​പ്പു​വ​ച്ചു. സോ​ഫ്റ്റ്‌​വെ​യ​ർ ദാ​താ​ക്ക​ളി​ൽ മു​ൻ നി​ര​യി​ലു​ള്ള സ്ഥാ​പ​ന​മാ​യ ക്വ​സ്റ്റ് ടെ​ക്നോ​ള​ജി​യി​ലെ എ​ൻ​ജി​നി​യ​ർ​മാ​രു​ടെ സേ​വ​നം ഇ​തോ​ടെ ലൂ​ർ​ദ്ദ് മാ​താ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ലേ​സ്മെ​ന്‍റ്, പ്ലേ​സ്മെ​ന്‍റ് ട്രെ​നിം​ഗ്, ഓ​ണ്‍ സൈ​റ്റ് ട്രെ​യി​നിം​ഗ് എ​ന്നി​വ ഈ ​ധാ​ര​ണ ഉ​റ​പ്പു​വ​രു​ത്തു​ന്നു. ലൂ​ർ​ദ്ദ് മാ​താ ഡ​യ​റ​ക്ട​ർ ഫാ. ​ടോ​മി ജോ​സ​ഫ് പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മോ​ഹ​ൻ​ലാ​ൽ, ക്വ​സ്റ്റ് സെ​ന്‍റ​ർ മാ​നേ​ജ​ർ സി. ​അ​നൂ​പ് കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.