ടോ​ൾ പി​രി​വ് നി​ർ​ത്താ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ല: കെ.​മു​ര​ളീ​ധ​ര​ൻ എം​പി
Friday, September 17, 2021 11:22 PM IST
നേ​മം: ക​ഴ​ക്കൂ​ട്ടം -കാ​രോ​ട് ബൈ​പാ​സി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പ് ആ​രം​ഭി​ച്ച ടോ​ൾ പി​രി​വ് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും 25 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് തി​രു​വ​ല്ലം ടോ​ൾ പ്ലാ​സ​യി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന മു​പ്പ​ത്തി​മൂ​ന്നാം ദി​വ​സ​ത്തെ സ​മ​രം കെ.​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. 33 വ​ർ​ഷം നീ​ണ്ടാ​ൽ പോ​ലും വി​ജ​യം കാ​ണാ​തെ ഈ ​സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും സ​മ​ര​ത്തി​ന് ആ​ധാ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര​സം​സ്ഥാ​ന ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും കെ.​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നേ​മം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ത​മ​ലം കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ, ക​മ്പ​റ നാ​രാ​യ​ണ​ൻ, ജി.​വി.​ഹ​രി, മു​ട​വ​ൻ​മു​ക​ൾ ര​വി, അ​ഡ്വ. അ​ഭി​ലാ​ഷ്, കൈ​മ​നം പ്ര​ഭാ​ക​ര​ൻ, മ​ഹേ​ശ്വ​ര​ൻ നാ​യ​ർ, പ​ന​ത്തു​റ പു​രു​ഷോ​ത്ത​മ​ൻ ,ആ​ർ.​ജ​യേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.