പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി മു​ങ്ങി മ​രി​ച്ചു
Wednesday, September 22, 2021 11:48 PM IST
വെ​ഞ്ഞാ​റ​മൂ​ട്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പാ​റ​ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി മു​ങ്ങി മ​രി​ച്ചു. ക​ഴ​ക്കൂ​ട്ടം വെ​ട്ടു​റോ​ഡി​ല്‍ വാ​ട​കയ്​ക്ക് താ​മ​സി​ക്കു​ന്ന ഇ​ട​വാ പു​ന്ന​ക്കു​ളം ആ​ന​ന്ദ ഭ​വ​നി​ല്‍ സ​ന​ല്‍ കു​മാ​ര്‍(38) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഗോ​കു​ലം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​മു​ള്ള ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക്വാ​റി​യി​ലാ​യി​രു​ന്നു സം​ഭ​വം.

സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പാ​റ​ക്വാ​റി​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ല്‍ പെ​യി​ന്‍റിം​ഗി​ന് എ​ത്തി​യ​താ​യി​രു​ന്നു. ഉ​ച്ച ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് ഇ​യാ​ളെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വെ​ള്ള​ക്കെ​ട്ടി​നു സ​മീ​പ​ത്ത് നി​ന്നും സ​ന​ല്‍ കു​മാ​റി​ന്‍റെ ചെ​രു​പ്പം ഉ​ടു​പ്പും ക​ണ്ടെ​ത്തി. സം​ശ​യം തോ​ന്നി​യ സു​ഹൃ​ത്തു​ക്ക​ള്‍ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ലും ഫ​യ​ര്‍ ഫോ​ഴ്സി​ലും വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ സ​ന​ല്‍ കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി.