മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് വ​നി​താ ഹോ​സ്റ്റ​ൽ സ​ന്ദ​ർ​ശി​ച്ചു
Friday, September 24, 2021 11:38 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്:പ​രാ​തി​ക​ളെ തു​ട​ർ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് വ​നി​താ ഹോ​സ്റ്റ​ലും പ​രി​സ​ര​വും സ​ന്ദ​ർ​ശി​ച്ചു. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളും യൂ​ണി​യ​നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ച് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ൽ, ഹോ​സ്റ്റ​ലി​ലെ മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ, ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വ​യെ​ല്ലാം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​ണി​ക​ൾ എ​ത്ര​യും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും ഏ​തെ​ങ്കി​ലും വീ​ഴ്ച എ​വി​ടെ​യെ​ങ്കി​ലും വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.