സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലൂ​ടെ ക​ന്നു​കാ​ലി​ക​ളു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കും: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി
Friday, September 24, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക​ന്നു​കാ​ലി​ക​ളു​ടെ ജ​നി​ത​ക​പ​ര​മാ​യ പു​രോ​ഗ​മ​ന​ത്തി​നും ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. കേ​ര​ള ക​ന്നു​കാ​ലി വി​ക​സ​ന ബോ​ര്‍​ഡും ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ചും ക​ന്നു​കാ​ലി​ക​ളു​ടെ ജ​നി​ത​ക ഗ​വേ​ഷ​ണ​രം​ഗ​ത്ത് സം​യു​ക്ത​മാ​യി ആ​രം​ഭി​ക്കു​ന്ന ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളു​ടെ ധാ​ര​ണാ​പ​ത്രം കൈ​മാ​റു​ന്ന ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​ക​ന്നു​കാ​ലി​ക​ളു​ടെ ഉ​ല്പാ​ദ​ന​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ത​ന്മാ​ത്രാ ജീ​വ​ശാ​സ്ത്ര​ത്തി​ലെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച പ്രാ​യോ​ഗി​ക ഗ​വേ​ഷ​ണ​ങ്ങ​ള്‍ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യി ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഐ​സ​ര്‍ ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. ജെ. ​ന​ര​സിം​ഹ​മൂ​ര്‍​ത്തി, കെ​എ​ല്‍​ഡി ബോ​ര്‍​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ജോ​സ് ജ​യിം​സ്, ഐ​സ​ര്‍​ലെ ശാ​സ്ത്ര​ജ്ഞ​ര്‍, കെ​എ​ല്‍​ഡി ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.