വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​ക്ക് ഒ​രു കോ​ടി രൂപ ന​ഷ്ട​പ​രി​ഹാ​രം
Sunday, September 26, 2021 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ശ​രീ​രം ത​ള​ർ​ന്നു​പോ​യ യു​വ​തി​ക്ക് ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം. ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു വ​ഞ്ചി​യൂ​രി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സി​ന്ധു​വി​ന് (41) ആ​ണ് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച​ത്.

ന​ഷ്ട​പ​രി​ഹാ​ര​മാ​യി 72,46,558 രൂ​പ​യും 23,18,880 പ​ലി​ശ​യും കോ​ട​തി ചെ​ല​വാ​യി 7,00,000 ചേ​ർ​ത്താ​ണ് 1,02,65,438 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി കോ​ട​തി അ​നു​വ​ദി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ന​ഷ്ട​പ​രി​ഹാ​ര കോ​ട​തി ജ​ഡ്ജി ശേ​ഷാ​ദ്രി​നാ​ഥ​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. 2017 ഏ​പ്രി​ൽ 26 ന് ​മ​ണ​ക്കാ​ടു നി​ന്നും അ​ന്പ​ല​ത്ത​റ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്പോ​ൾ ക​ല്ലാ​റ്റു​മു​ക്ക് ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​യു​ടെ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യി പോ​ലീ​സ് പ​റ​യു​ന്ന​ത്.​

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സി​ന്ധു​വി​നു ത​ല​യ്ക്കും ശ​രീ​ര​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മാ​സ​ങ്ങ​ൾ നീ​ണ്ട ചി​കി​ത്സ​യ്ക്കു ശേ​ഷ​വും ശ​രീ​രം ത​ള​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു താ​മ​സി​ക്കു​ന്ന സി​ന്ധു​വി​ന് ഒ​രു മ​ക​നും മ​ക​ളു​മാ​ണു​ള്ള​ത്. കേ​സി​ൽ സി​ന്ധു​വി​നു വേ​ണ്ടി അ​ഡ്വ. ഹെ​ൻ​ട്രി തോ​മ​സ്, സ​ർ​ജി​ൻ തോ​മ​സ്, ആ​ശ സ​ർ​ജി​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.