പി​ങ്ക് പോ​ലീ​സ് അ​പ​മാ​നി​ച്ച സം​ഭ​വം! സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ കു​ടും​ബം ഉ​പ​വാ​സ സ​മ​രം ന​ട​ത്തി
Sunday, September 26, 2021 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ച്ഛ​നെ​യും മ​ക​ളെ​യും പൊ​തു​മ​ധ്യ​ത്തി​ൽ മോ​ഷ്ടാ​ക്ക​ളാ​ക്കി ചി​ത്രീ​ക​രി​ച്ച പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ കു​ടും​ബം ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തി. തോ​ന്ന​യ്ക്ക​ൽ സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​നും ഭാ​ര്യ രേ​ഖ​യു​മാ​ണ് ഇ​ന്ന​ലെ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യ​ത്. ജ​യ​ച​ന്ദ്ര​നെ​യും മ​ക​ളെ​യും അ​പ​മാ​നി​ച്ച സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ജി​ത​യ്ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ​ക്കൊ​പ്പം ഐ​ക്യ​ദാ​ർ​ഢ്യ കൂ​ട്ടാ​യ്മ​യും സ​മ​ര​ത്തി​ൽ അ​ണി​നി​ര​ന്നു. വി​വി​ധ ദ​ളി​ത് സം​ഘ​ട​നാ നേ​താ​ക്ക​ളും സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക​ളും സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യെ​ത്തി.
ആ​റ്റി​ങ്ങ​ലി​ൽ ഐ​എ​സ്ആ​ർ​ഒ​യി​ലേ​ക്കു​ള്ള യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു വ​രു​ന്ന​തു കാ​ണാ​നെ​ത്തി​യ ജ​യ​ച​ന്ദ്ര​നെ​യും മൂ​ന്നാം ക്ലാ​സു​കാ​രി​യാ​യ മ​ക​ളെ​യും മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ര​ജി​ത അ​പ​മാ​നി​ച്ച​ത്. ഇ​വ​ർ നി​ൽ​ക്കു​ന്ന​തി​ന് സ​മീ​പ​ത്താ​യി പി​ങ്ക് പോ​ലീ​സി​ന്‍റെ വാ​ഹ​ന​വും പാ​ർ​ക്ക് ചെ​യ്യി​രു​ന്നു. ഇ​തി​നി​ടെ മൊ​ബൈ​ൽ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പി​ങ്കു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ജ​യ​ച​ന്ദ്ര​നോ​ടും മ​ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. അ​ച്ഛ​നെ​യും മ​ക​ളെ​യും പൊ​തു​നി​ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം പോ​ലീ​സു​കാ​രി പ​ര​സ്യ​വി​ചാ​ര​ണ ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. പി​ന്നീ​ട് മോ​ഷ​ണം പോ​യെ​ന്നു അ​വ​കാ​ശ​പ്പെ​ട്ട ഫോ​ണ്‍ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ നി​ന്നു ക​ണ്ടെ​ത്തി​യി​ട്ടും ഇ​വ​ർ അ​ച്ഛ​നോ​ടും മ​ക​ളോ​ടും മാ​പ്പു പ​റ​യാ​നോ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ നാ​ട്ടു​കാ​രും വി​ഷ​യ​ത്തി​ൽ ഇ​ട​പ്പെ​ട്ടി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ര​ജി​ത അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. സം​ഭ​വം പു​റ​ത്ത് വ​ന്ന​തി​ന് ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ ര​ജി​ത​യെ കൊ​ല്ല​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു. പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ര​ജി​ത ഗു​രു​ത​ര തെ​റ്റു​ക​ളൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും ജാ​ഗ്ര​ത​ക്കു​റ​വ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നു​മാ​ണ് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.
സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ക​ട്ടെ ഇ​തു​വ​രെ ജ​യ​ച​ന്ദ്ര​നെ​യും മ​ക​ളെ​യും സ​മീ​പി​ച്ചി​ട്ടു​മി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജ​യ​ച​ന്ദ്ര​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​ട്ടി​ക​ജാ​തി ക്ഷേ​മ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ലും ഒ​രു അ​ന്വേ​ക്ഷ​ണ​വും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. പോ​ലീ​സു​കാ​രി​യാ​യ ര​ജി​ത​യെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത​ല്ലാ​തെ സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച് ഏ​തു വി​ധേ​ന​യും ഉ​ദ്യോ​ഗ​സ്ഥ​യെ സം​ര​ക്ഷി​ക്കാ​നാ​ണ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ജ​യ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.