ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു
Sunday, September 26, 2021 9:39 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ഓ​ൺ​ലൈ​ൻ പ​ണം ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി കൊ​ള​വോ​ലെ ബോ​ബോ​യ് അ​പ്പോ​ള (28) യെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​യാ​ൾ ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​ബ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​ശേ​ഷം സ​ഹോ​ദ​ര​ൻ ഇ​യാ​ളെ ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ സം​സ്ഥാ​നം വി​ട്ടു​പോ​കാ​ൻ പാ​ടി​ല്ല എ​ന്ന നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. പ്ര​തി​യു​ടെ മും​ബൈ​യി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​യ നി​ല​യി​ലാ​ണ്. കു​മാ​ര​പു​രം ഭാ​ഗ​ത്തെ ഒ​രു ലോ​ഡ്ജി​ൽ താ​മ​സി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി അ​പ്ര​ത്യ​ക്ഷ​നാ​യ​ത്. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9497980001, 0471 2443145.