സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ​ന്ന്
Wednesday, October 13, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം : വ​ട്ടി​യൂ​ർ​ക്കാ​വ് യൂ​ത്ത് ബ്രി​ഗേ​ഡ് എ​ന്‍റ​ർ​പ്ര​ണേ​ഴ്സ് കോ -​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ (വൈ​ബ്കോ​സ്) നേ​തൃ​ത്വ​ത്തി​ൽ ലോ​ക​കാ​ഴ്ച ദി​ന​മാ​യ ഇ​ന്ന് സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കു​ന്നു. നെ​ട്ട​യം ശ്രീ​രാ​മ​കൃ​ഷ്ണ സാ​സ്ക്കാ​രി​ക ട്ര​സ്റ്റ് സ്കൂ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​യും മ​രു​ന്നു​ക​ളും സ​ജ​ന്യ​മാ​യി ല​ഭി​ക്കും.
വൈ​ബ്കോ​സി​ന്‍റെ സ​ബ്സി​ഡി​യ​റി യൂ​ണി​റ്റാ​യ വൈ​ബ് ഹെ​ൽ​ത്ത് വെ​ള്ള​യ​മ്പ​ലം അ​ഗ​ർ​വാ​ൾ ഐ ​ഹോ​സ്പി​റ്റ​ൽ, കിം​സ് ഹെ​ൽ​ത്ത് ആ​ശു​പ​ത്രി എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റു മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളി​ൽ നി​ന്നും തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന 100 പേ​ർ​ക്ക് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തും. ഫോ​ൺ: 7356999273, 9633841845 .