നെ​യ്യാ​റ്റി​ന്‍​ക​ര യു​ഐ​ടി സെ​ന്‍റ​ര്‍ അ​വ​ഗ​ണ​ന​യു​ടെ തു​രു​ത്തി​ല്‍
Wednesday, October 13, 2021 11:31 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നാ​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര യു​ഐ​ടി സെ​ന്‍റ​ര്‍ അ​വ​ഗ​ണ​ന​യു​ടെ തു​രു​ത്തി​ലെ​ന്ന് ആ​ക്ഷേ​പം. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. നെ​യ്യാ​റ്റി​ന്‍​ക​ര യു​ഐ​ടി സെ​ന്‍റ​ര്‍ ആ​റാ​ലും​മൂ​ടി​നു സ​മീ​പം വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മൂ​ലം മാ​സം​തോ​റും മു​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ രൂ​പ വാ​ട​ക​യി​ന​ത്തി​ല്‍ ന​ല്‍​കു​ന്നു​ണ്ട്. സെ​ന്‍റ​റി​ന് പു​തി​യ കെ​ട്ടി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ത്ത നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.