പു​ഴ​യി​ൽ കാ​ണാ​താ​യ കൃഷി അസിസ്റ്റന്‍റിന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, October 15, 2021 10:09 PM IST
ശ്രീ​ക​ണ്ഠ​പു​രം: വ​ണ്ണാ​യി​ക്ക​ട​വ് ക​രി​മ്പ​ക്ക​ണ്ടി പു​ഴ​യി​ൽ കാ​ണാ​താ​യ ഇ​രി​ക്കൂ​ർ കൃ​ഷി ഓ​ഫീ​സി​ലെ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ക​രി​മ്പ​ക്ക​ണ്ടി​യി​ലെ മ​ല്ലി​ശേ​രി​ൽ അ​നി​ൽ​കു​മാ​റി (30) ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.15 ഓ​ടെ അ​നി​ൽ​കു​മാ​റി​നെ കാ​ണാ​താ​യ സ്ഥ​ല​ത്തുനി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം താ​ഴെ വെ​മ്പു​വ പാ​ല​ത്തി​ന് സ​മീ​പ​ത്തുനി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഇ​വി​ടെനി​ന്ന് അ​നി​ൽ​കു​മാ​റി​ന്‍റെ ബാ​ഗ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് ക​ഴി​ഞ്ഞദി​വ​സം രാ​ത്രി മു​ത​ൽ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ലൈ​റ്റ് ഒ​രു​ക്കി രാ​ത്രി​യും പു​ല​ർ​ച്ചെ​യും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ പു​ഴ​യി​ൽ മൃ​ത​ദേ​ഹം ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഇ​രി​ട്ടി​യി​ൽനി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാസേ​ന​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് അ​നി​ൽ​കു​മാ​റി​നെ പു​ഴ​യി​ൽ വീ​ണു കാ​ണാ​താ​യ​ത്. ജോ​ലി ക​ഴി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കാ​റി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ അ​നി​ൽ​കു​മാ​റി​നെ ക​രി​മ്പ​ക്ക​ണ്ടി ബ​സ്‌സ്റ്റോ​പ്പി​ൽ സു​ഹൃ​ത്തു​ക്ക​ൾ ഇ​റ​ക്കി​യ​താ​യി പ​റ​യു​ന്നു. ഇ​വി​ടെ ക​ട​യി​ൽനി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യശേ​ഷം വീ​ട്ടി​ലേ​ക്ക് ന​ട​ന്നുപോ​കു​ന്ന​തി​നി​ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ൽനി​ന്ന് കാ​ൽ വ​ഴു​തി പു​ഴ​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്നു. സ്ലാ​ബ് പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും ബ​ന്ധി​പ്പി​ക്കാ​ൻ മു​ള പാ​കി​യി​ട്ടാ​ണു​ള്ള​ത്. കൂ​ടാ​തെ മു​ള ഉ​പ​യോ​ഗി​ച്ച് ഇ​വി​ടെ കൈ​വ​രി ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ള​പ്പാ​ല​ത്തി​ൽനി​ന്ന് കാ​ൽ വ​ഴു​തി വീ​ണ​താ​കാ​മെ​ന്നാ​ണ് സൂ​ച​ന. കൂ​ടാ​തെ മു​ള​കൊ​ണ്ടു​ള്ള കൈ​വ​രി ത​ക​ർ​ന്നി​ട്ടു​ണ്ട്.

പാ​ല​ത്തി​ന് 150 മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ് അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ട്. രാ​ത്രി വൈ​കി​യും വീ​ട്ടി​ലെ​ത്താതാ​യ​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പു​ഴ​യി​ൽ വീ​ണ​താ​കാ​മെ​ന്ന സൂ​ച​ന ല​ഭി​ച്ച​ത്. അ​ച്ഛ​ൻ: ക​ണ്ണ​ൻ. അ​മ്മ: ജാ​ന​കി. ഭാ​ര്യ: സൗ​മ്യ. മ​ക്ക​ൾ: ഗൗ​തം കൃ​ഷ്ണ, ഗൗ​രി കൃ​ഷ്ണ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജേ​ഷ് (ക​ള്ളുചെ​ത്ത് തൊ​ഴി​ലാ​ളി), അ​ജി​ത.