ക​ഞ്ചാ​വ്ക​ച്ച​വ​ടം: യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, October 15, 2021 11:32 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം എ​ക്സൈ​സ് സം​ഘം പി​ര​പ്പ​ൻ​കോ​ട് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പി​ര​പ്പ​ൻ​കോ​ട് പു​ത്ത​ൻ മ​ഠ​ത്തി​ൽ വൈ​ശാ​ഖാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ഇ​യാ​ളി​ൽ നി​ന്നും 1.100 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. പി​ര​പ്പ​ൻ​കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന വ്യാ​പ​ക​മാ​കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ​ച്ചു​നാ​ളാ​യി എ​ക്സൈ​സ് ഷാ​ഡോ സം​ഘം പ​രി​ശോ​ധ​ന​ക​ളും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യി​രു​ന്നു.​വെ​മ്പാ​യം, വെ​ഞ്ഞാ​റ​മൂ​ട്, പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ൾ​പ്പ​ടെ ക​ഞ്ചാ​വ് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തി വ​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് അ​റ​സ്റ്റി​ലാ​യ വൈ​ശാ​ഖെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​മോ​ഹ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു, താ​ജു​ദ്ദീ​ൻ, പി .​ഡി. പ്ര​സാ​ദ് , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജി​കു​മാ​ർ, അ​ൻ​സ​ർ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ലി​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.