ആ​റാ​ട്ടു​ക​ട​വി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി
Saturday, October 16, 2021 11:02 PM IST
നേ​മം : ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​യ​ണി​യി​ല്‍ വീ​ടു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. വെ​ള്ളാ​യ​ണി ആ​റാ​ട്ടു​ക​ട​വി​ല്‍ തോ​ട്ടി​ല്‍ വെ​ള്ളം നി​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്പ​ന്ത്ര​ണ്ട് കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. ക​ന്നു​കാ​ലി ചാ​ല്‍ നി​റ​ഞ്ഞ് പു​ഞ്ച​പാ​ട​ങ്ങ​ളി​ലേ​യ്ക്ക് വെ​ള്ളം ക​യ​റി.
കാ​യ​ലി​ല്‍ നി​ന്നും വെ​ള്ളം ക​യ​റി കാ​ഞ്ഞി​രം​ത​ടി, മാ​ങ്കി​ളി​ക്ക​രി, പ​ണ്ടാ​ര​ക്ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്‍​ക്കൃ​ഷി വെ​ള്ള​ത്തി​ല്‍ മു​ങ്ങി. വെ​ള്ളം കൂ​ടു​ത​ലാ​യി പാ​ട​ത്തേ​യ്ക്ക് എ​ത്തു​ന്ന​ത് ത​ട​യാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ മ​ണ​ല്‍​ചാ​ക്ക് അ​ടു​ക്കി.
കൃ​ഷി നാ​ശ​മു​ണ്ടാ​യ മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ബ​ണ്ടി​ന്‍റെ ഉ​യ​രം കൂ​ട്ടി​യാ​ല്‍ മാ​ത്ര​മേ പാ​ട​ത്ത് വെ​ള്ളം ക​യ​റു​ന്ന​തി​ന് ഒ​രു പ​രി​ഹാ​ര​മാ​കൂ​വെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ​കാ​യ​ലി​ല്‍ നി​ന്നും വെ​ള്ളം റോ​ഡി​ലേ​യ്ക്ക് ക​യ​റി​യ കാ​ക്ക​മൂ​ല കാ​ര്‍​ഷി​ക​കോ​ളേ​ജ് ബ​ണ്ട് റോ​ഡി​ലെ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. വെ​ള്ളാ​യ​ണി​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ലും ബ​ണ്ട് പൊ​ട്ട​ലു​മു​ണ്ടാ​യി.