വൈ​പ്പി​നി​ൽ സം​സ്ഥാ​ന​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Sunday, October 17, 2021 9:51 PM IST
വൈ​പ്പി​ൻ: വൈ​പ്പി​നി​ൽ സം​സ്ഥാ​ന​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. കാ​ർ യാ​ത്രി​ക​രാ​യ എ​ട​വ​ന​ക്കാ​ട് കൂ​ട്ടു​ങ്ക​ൽ​ചി​റ സ്വ​ദേ​ശി​ക​ളാ​യ പ​ഴ​ങ്ങാ​ട്ടു​ത​റ സ​ത്യ​ന്‍റെ മ​ക​ൻ സോ​ണീ​ഷ്(23), ചാ​ത്ത​ൻ​ത​റ കൈ​ലാ​സ​ന്‍റെ മ​ക​ൻ ക​ലേ​ഷ്(23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നൗ​ഫ​ൽ, അ​ഖി​ൽ എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​ർ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി 11.45ന് ​നാ​യ​ര​ന്പ​ലം വെ​ളി​യ​ത്താം​പ​റ​ന്പ് മ​ഹാ​വി​ഷ്ണു ഷേ​ത്ര​ത്തി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നു എ​ട​വ​ന​ക്കാ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ വ​ല്ലാ​ർ​പാ​ടം ടെ​ർ​മി​ന​ലി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​നാ​ട്ടു​പ​റ​ന്പ് പാ​ല​മി​റ​ങ്ങി വ​ന്ന കാ​ർ ബൈ​ക്കി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് ക​യ​റു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നി​യ​ന്ത്ര​ണം​വി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ന്‍റെ പാ​ര​പ്പെ​റ്റ് ഇ​ടി​ച്ച് ത​ക​ർ​ത്തു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ന്നോ​ട്ടു​തെ​റി​ച്ച കാ​ർ പി​റ​കി​ലെ​ത്തി​യ ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ്യ​വി​ത​ര​ണ​ക്കാ​ര​ൻ പ​റ​വൂ​ർ അ​യ്യ​ന​ക്കാ​ഴ​ത്ത് വി​ശ്വ​നാ​ഥ​നും(34) പ​രി​ക്കേ​റ്റു.

ക​ലേ​ഷി​ന്‍റെ സു​ഹൃ​ത്ത് വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​റു​മാ​യി സ​ഞ്ച​രി​ക്ക​വെ​യാ​ണ് നാ​ലം​ഗ സം​ഘം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ക്ഷേ​ത്ര​ത്തി​ൽ ചു​വ​ർ​ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​രു​ന്ന ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​യും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

മാ​ലി​പ്പു​റ​ത്തു​നി​ന്നു അ​ഗ്നി​ര​ക്ഷാ സേ​ന​യും, ഞാ​റ​ക്ക​ലി​ൽ​നി​ന്നു എ​സ്ഐ എ.​കെ. സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സു​മെ​ത്തി കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ച ശേ​ഷം പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ക്കു​ക​കാ​യി​രു​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന ക​ലേ​ഷ് അ​പ​ക​ട സ്ഥ​ല​ത്തു​വ​ച്ചും, സോ​ണീ​ഷ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​ക്കു​വ​ച്ചും മ​രി​ച്ചു.

ക​ലേ​ഷ് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​റും മ​റ്റു മൂ​ന്ന് പേ​ർ ഫാ​ക്ടി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു. ക​ലേ​ഷി​ന്‍റെ അ​മ്മ: ബി​ന്ദു. സ​ഹോ​ദ​രി: കാ​വ്യ. സോ​ണീ​ഷി​ന്‍റെ അ​മ്മ: മ​ണി. സ​ഹോ​ദ​ര​ൻ: സ​നീ​ഷ്.