വി​ശ്ര​മ​മി​ല്ലാ​തെ ഫ​യ​ര്‍​ഫോ​ഴ്സ്
Sunday, October 17, 2021 10:56 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​മ​നി​ര​ത​രാ​യി ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ഫോ​ഴ്സ് യൂ​ണി​റ്റ് ജീ​വ​ന​ക്കാ​രും സി​വി​ല്‍ ഡി​ഫ​ന്‍​സ് ടീം ​അം​ഗ​ങ്ങ​ളും.
ഇ​വ​രോ​ടൊ​പ്പം യു​വാ​ക്ക​ള​ട​ങ്ങി​യ നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യും മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി​യ​തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി.നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ഫോ​ഴ്സ് യൂ​ണി​റ്റി​ല്‍ നി​ന്നും ഇ​രു​പ​തും പാ​റ​ശാ​ല യൂ​ണി​റ്റി​ല്‍ നി​ന്നും പ​ത്തു പേ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്. രാ​വി​ലെ ചെ​ന്പ​ര​ത്തി​വി​ള​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം അ​മ​ര​വി​ള, ക​ണ്ണം​കു​ഴി, മോ​ഴി​യ​ത്തോ​ട്ടം, പ്ലാ​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ലും തു​ട​ര്‍​ന്നു.
വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നാ​യി നാ​ല്‍​പ്പ​തോ​ളം പേ​രെ ഈ ​സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് വീ​ടു​ക​ളി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ര​ക്ഷ​പ്പെ​ട്ട​വ​രി​ല്‍ പ​ല​രും. മി​ക്ക​യി​ട​ത്തും ഒ​രാ​ള്‍ പൊ​ക്ക​ത്തി​ല്‍ വെ​ള്ളം ക​യ​റി​യി​രു​ന്നു.
എ​ൻഞ്ചി​ന്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം അ​പ്പു​റം വെ​ള്ള​ത്തി​ലൂ​ടെ റ​ബ​ര്‍ ഡി​ങ്കി എ​ത്തി​ച്ച് ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ത്തച്ചു.