ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് പി​ടി​ച്ചെ​ടു​ക്ക​രു​ത്: കോ​ണ്‍​ഗ്ര​സ്
Monday, October 18, 2021 11:00 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ന​തു ഫ​ണ്ട് ട്ര​ഷ​റി​യി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രു​ടെ​യും മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ​യും ക​ണ്‍​വ​ൻ​ഷ​ൻ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
വ​ർ​ഷ​ങ്ങ​ളാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ത​ന​തു ഫ​ണ്ട് പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലോ ദേ​ശ​സാ​ത്കൃ​ത​ബാ​ങ്കു​ക​ളി​ലോ നി​ക്ഷേ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ഫ​ണ്ട് ട്ര​ഷ​റി​ക​ളി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ ക്കി​യി​രി​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ​സ്ഥാ​പ​ന​ങ്ങ​ളെ കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് ഇ​ട​തു​സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടൂ​ർ​പ്ര​കാ​ശ് എം​പി, പി.​എം. ബ​ഷീ​ർ, ആ​നാ​ട് ജ​യ​ൻ, ഷാ​ന​വാ​സ് ആ​ന​ക്കു​ഴി, എ.​കെ. സാ​ദി​ക് ,എ​സ്. ശോ​ഭ​ന​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി സ​ദാ​ശി​വ​ൻ​നാ​യ​ർ, ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​ന്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.
​നെ​ടു​മ​ങ്ങാ​ട് ഐ​എ​സ്ആ​ർ​ഒ​യു​ടെ വി​ക​സ​ന​ത്തി​നു​വേ​ണ്ടി ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ വി​ല അ​ടൂ​ർ പ്ര​കാ​ശ് എം​പി​യു​ടെ ശ്ര​മ​ഫ​ല​മാ​യി 62.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു കി​ട്ടി​യി​ട്ടും ഉ​ട​മ​ക​ൾ​ക്കു ന​ൽ​കാ​ൻ ത​യാ​റാ​കാ​തെ സം​സ്ഥാ​ന​സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി തു​ക വി​ത​ര​ണം ചെ​യ്തി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം​കു​റി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.