വെ​ട്ടു​കാ​ട് തി​രു​നാ​ൾ: അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Monday, October 18, 2021 11:00 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് മാ​ദ്രെ ദെ ​ദേ​വൂ​സ് ദേ​വാ​ല​യ തി​രു​നാ​ൾ ക​ർ​ശ​ന കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​വ​ജ്യോ​ത് ഖോ​സ, സ​ബ് ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് ജെ. ​ഗോ​മ​സ്, റ​വ​ന്യൂ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ന​വം​ബ​ർ 12 മു​ത​ൽ 21 വ​രെ ന​ട​ത്തു​ന്ന തി​രു​നാ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ൽ റ​വ​ന്യൂ, പോ​ലീ​സ് അ​ധി​കൃ​ത​ർ പ്ര​ത്യേ​ക ശ്ര​ദ്ധ​വ​യ്ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ദേ​വാ​ല​യ​ത്തി​ന​ക​ത്ത് പ്രാ​ർ​ഥ​ന​യി​ലും കു​ർ​ബാ​ന​യി​ലും ഒ​രു സ​മ​യം 400 പേ​രെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കൂ. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു വേ​ണം ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ. പ​ള്ളി​യി​ലേ​ക്കും പു​റ​ത്തേ​ക്കും വി​ശ്വാ​സി​ക​ൾ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. തെ​ർ​മ​ൽ സ്കാ​നിം​ഗ്, സാ​നി​റ്റൈ​സ​ർ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും.

തി​രു​നാ​ളി​നെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ണ്. പ്രാ​ർ​ഥ​ന​യ്ക്കെ​ത്തു​ന്ന​വ​ർ ഒ​രു ഡോ​സെ​ങ്കി​ലും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​രി​ക്ക​ണം. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ചു ദേ​വാ​ല​യ​ത്തി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലും പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി സ​മൂ​ഹ​സ​ദ്യ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പൂ​വാ​ർ, വി​ഴി​ഞ്ഞം ഡി​പ്പോ​ക​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും​യോ​ഗ​ത്തി​ൽ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. പ​ള്ളി പ​രി​സ​ര​ത്ത് തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഇ​തി​നാ​യി വോ​ള​ന്‍റി​യ​ർ​മാ​രെ നി​യോ​ഗി​ക്കു​മെ​ന്നും പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.