മ​ഴ​ക്കെ​ടു​തി: ജി. സ്റ്റീ​ഫ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Monday, October 18, 2021 11:35 PM IST
നെ​ടു​മ​ങ്ങാ​ട് : മ​ഴ​ക്കെ​ടു​തി​യി​ൽ നാ​ശ ന​ഷ്ടം സം​ഭ​വി​ച്ച അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു .
ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജു മോ​ഹ​ൻ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി ക്കേ​ണ്ട പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എം​എ​ൽ​എ നി​ർ​ദ്ദേ​ശം ന​ൽ​കി.നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

നാ​ലാ​ഞ്ചി​റ വ​ലി​യകു​ള​ത്തി​ൽ
മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു

പേ​രൂ​ർ​ക്ക​ട: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​വീ​ക​രി​ച്ച നാ​ലാ​ഞ്ചി​റ വ​ലി​യ​കു​ള​ത്തി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു.
ഫി​ഷ​റീ​സ് വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ർ. സു​ര​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ള​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ക​ട്ടി​യു​ള്ള വ​ല​ക​ൾ തീ​ർ​ത്ത​ശേ​ഷ​മാ​ണ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച​ത്. ഇ​വ​യു​ടെ വ​ള​ർ​ച്ച പൂ​ർ​ത്തി​യാ​യി മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ശേ​ഷം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ത​ന്നെ ഇ​വ​യെ വി​ൽ​പ്പ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.