നബിദിനാഘോഷം
Tuesday, October 19, 2021 10:54 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി വാ​ദി​ച്ച ആ​ദ്യ​ത്തെ മ​ഹ​ദ് വ്യ​ക്തി​ത്വ​മാ​ണ് പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ്‌ എ​ന്ന് ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്‌ കു​ഞ്ഞു മൗ​ല​വി പ​റ​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട് മു​സ്‌​ലിം ജ​മാ​അ​ത്തു ഐ​ക്യ​വേ​ദി വെ​ഞ്ഞാ​റ​മൂ​ട് ജ​മാ​അ​ത്ത് അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന​ബി​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് ജ​മാ​അ​ത് പ്ര​സി​ഡ​ന്‍റ് എ. ​എ. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​വൂ​ർ ജ​മാ​അ​ത് ഇ​മാം ഷ​മീം അ​മാ​നി ന​ബി​ദി​ന സ​ന്ദേ​ശം ന​ൽ​കി. സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദ് ഇ​മാം പ​ന​വൂ​ർ ന​വാ​സ് മ​ന്നാ​നി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​ക്യ​വേ​ദി ക​ൺ​വീ​ന​ർ പ​ന​യ​മു​ട്ടം വി. ​എം. ഫ​ത്ത​ഹു​ദീ​ൻ റ​ഷാ​ദി സ്വാ​ഗ​തം പ​റ​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട് ജ​മാ​അ​ത് ഇ​മാം നാ​സ​റു​ദീ​ൻ മ​ന്നാ​നി, തേ​മ്പാ​മൂ​ട് ദാ​റു​ൽ അ​ൻ​വാ​ർ അ​റ​ബി​ക് കോ​ള​ജ് അ​ധ്യാ​പ​ക​ൻ ഉ​നൈ​സ് ബാ​ക്ക​വി, മാ​ണി​ക്ക​ൽ ജ​മാ​അ​ത് ഇ​മാം നി​സാ​റു​ദ്ധീ​ൻ ബാ​ക്ക​വി, പ്ര​സി​ഡ​ന്‍റ് മാ​ണി​ക്ക​ൽ അ​ഷ​റ​ഫ്, പു​ല്ല​മ്പാ​റ ജ​മാ​അ​ത്തു പ്ര​സി​ഡ​ന്‍റ് ആ​രു​ടി​യി​ൽ താ​ജ്, പ​ന​യ​മു​ട്ടം ജ​മാ​അ​ത്തു പ്ര​സി​ഡ​ന്‍റ് റ​ഹീം ആ​ട്ടു​കാ​ൽ, റാ​ഫി മ​ന്നാ​നി, അ​ജിം​ഷാ അ​മാ​നി, ആ​ന​ച്ച​ൽ ജ​മാ​അ​ത് സെ​ക്ര​ട്ട​റി ജ​ഹാം​ഗീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.