ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ കൂ​ടു​ത​ൽ ജി​യോ​ള​ജി ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Sunday, October 24, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ ജി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ര​ക്ഷ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ർ​ത്ഥി​ക​ളും രം​ഗ​ത്ത്. കേ​ര​ള​ത്തി​ലെ 33 ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ മാ​ത്ര​മാ​ണ് ജി​യോ​ള​ജി ബാ​ച്ചു​ള്ള​ത്. ഡി​ഗ്രി​ത​ല​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലും കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലും ജി​യോ​ള​ജി ബാ​ച്ചു​ണ്ട്.
എ​ന്നാ​ൽ ജി​ല്ല​യി​ൽ ചി​റ​യി​ൻ​കീ​ഴി​ലെ പ്രേം​ന​സീ​ർ മെ​മ്മോ​റി​യ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കു​ളി​ൽ മാ​ത്ര​മാ​ണ് ജി​യോ​ള​ജി ബാ​ച്ചു​ള്ള​ത്. കൂ​ടു​ത​ൽ സ്കൂ​ളു​ക​ളി​ൽ ജി​യോ​ള​ജി ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​ത്. ജി​യോ​ള​ജി​യു​ടെ ബാ​ച്ച് അ​നു​വ​ദി​ച്ചാ​ൽ നി​ല​വി​ൽ പ്ല​സ് വ​ണ്‍, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക് അ​ത് പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നാ​ണ് ര​ക്ഷ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഈ ​കോ​ഴ്സ് പ​ഠി​ച്ച് ഡി​ഗ്രി​ത​ല​ത്തി​ൽ ഉ​പ​രി​പ​ഠ​നം കൂ​ടി പൂ​ർ​ത്തി​യാ​യാ​ൽ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ജോ​ലി സാ​ധ്യ​ത കു​ടു​ത​ലാ​ണെ​ന്ന പ്ര​തീ​ക്ഷ​യും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും പ​ങ്ക് വ​യ്ക്കു​ന്ന​ത്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ഒ​രു സ്കൂ​ളി​ലും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ ജി​യോ​ള​ജി​യു​ടെ ബാ​ച്ചു​ക​ൾ ഇ​ല്ല. പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും ഉ​രു​ൾ​പൊ​ട്ട​ലു​ക​ളും ഏ​റെ ദു​രി​തം വി​ത​ക്കു​ന്ന ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളി​ൽ ജി​യോ​ള​ജി ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ചാ​ൽ വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ പൊ​തു​സ​മൂ​ഹ​ത്തി​ന് കൂ​ടു​ത​ൽ പ​രി​സ്ഥി​തി അ​വ​ബോ​ധം വ​ള​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. മ​ല​പ്പു​റം-​അ​ഞ്ച്, തൃ​ശൂ​ർ-​മൂ​ന്ന്, എ​റ​ണാ​കു​ളം- ര​ണ്ട്, കോ​ട്ട​യം-​ഒ​ന്ന്, കാ​സ​ർ​ഗോ​ഡ്-13, ക​ണ്ണൂ​ർ-3, കോ​ഴി​ക്കോ​ട്-​ര​ണ്ട്, വ​യ​നാ​ട്-​ഒ​ന്നു​മാ​ണ് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ജി​യോ​ള​ജി ബാ​ച്ച് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.