വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​യു​ര്‍​വേ​ദ പ്ര​തി​രോ​ധ ഔ​ഷ​ധം : നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചു
Monday, October 25, 2021 11:27 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വി​ദ്യാ​ർ​ഥി​ക​ളു​ടെ രോ​ഗ പ്ര​തി​രോ​ധ ശേ​ഷി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ആ​യു​ർ​വേ​ദ പ്ര​തി​രോ​ധ ഔ​ഷ​ധ​ങ്ങ​ളും മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കു​വാ​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ര്‍​പ്പി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, ആ​യു​ഷ് സെ​ക്ര​ട്ട​റി, ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചു.
പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലു​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ രോ​ഗ പ്ര​തി​രോ​ധ ശേ​ഷി ഉ​റ​പ്പു വ​രു​ത്തു​വാ​നും അ​വ​രു​ടെ പ​ഠ​ന​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​വാ​നും ക​ഴി​യും. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു അ​ടി​യ​ന്ത​ര​മാ​യി അം​ഗീ​കാ​രം ന​ൽ​കി ന​ട​പ്പി​ലാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഗ​വ​ണ്മെ​ന്‍റ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി.​ജെ. സെ​ബി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.