കോർപറേഷൻ നി​കു​തി വെ​ട്ടി​പ്പ്: മുഖ്യപ്ര​തി കീഴടങ്ങി
Tuesday, October 26, 2021 11:10 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : കോ​ർ​പ​റേ​ഷ​ൻ നി​കു​തി വെ​ട്ടി​പ്പ് കേ​സി​ൽ ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​നി​ലെ വ​നി​താ നേ​താ​വും​ നേ​മം സോ​ണ​ല്‍ സൂ​പ്ര​ണ്ടു​മാ​യ എ​സ്.​ശാ​ന്തി​ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. പൂ​ജ​പ്പു​ര മു​ട​വ​ൻ​മു​ക​ൾ സ്വ​ദേ​ശി എ​സ്.​ശാ​ന്തി​യാ​ണ് ഇ​ന്ന​ലെ നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് അ​റസ്റ്റ് രേഖപ്പെടുത്തി.​ ശാ​ന്തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സെ​ഷ​ൻ​സ് കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ ശാ​ന്തി​യെ അ​റ​സ്റ്റു ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ബി​ജെ​പി​യും യു​ഡി​എ​ഫും കോ​ർ​പ​റേ​ഷ​നു​ള്ളി​ൽ ന​ട​ത്തി​വ​രു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്.
സ​മ​രം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തു സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നൂ​വെ​ന്നു ക​ണ്ടാ​ണു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഈ ​നീ​ക്കം. ശ​ക്ത​മാ​യ പോ​ലീ​സ് കാ​വ​ലി​ലാ​ണു ഇ​പ്പോ​ൾ കോ​ർ​പ​റേ​ഷ​ൻ. പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ കോ​ർ​പ​റേ​ഷ​നു​ള്ളി​ൽ സ​മ​രം ചെ​യ്യു​ന്പോ​ൾ പു​റ​ത്തു ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​മു​ണ്ട്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യി കോ​ർ​പ​റേ​ഷ​നി​ലെ​ത്തു​ന്ന​വ​ർ​ക്കു ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​നി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രാ​ണു ബ​ഹു​ഭൂ​രി​പ​ക്ഷ​വും വി​വി​ധ വ​കു​പ്പു​ക​ളി​ൽ ജോ​ലി നോ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ പ്ര​തി​പ​ക്ഷം സ​മ​രം ചെ​യ്യു​ന്ന​തി​ന്‍റെ പേ​രി​ൽ ആ​വ​ശ്യ​ങ്ങ​ളു​മാ​യെ​ത്തു​ന്ന​വ​രെ ബോ​ധ​പൂ​ർ​വം തി​രി​ച്ച​യ​യ്ക്കു​ന്ന പ്ര​വ​ണ​ത​യും ഇ​പ്പോ​ൾ കോ​ർ​പ​റേ​ഷ​നി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സ​മ​രം ഇ​നി​യും നീ​ട്ടി​ക്കൊ​ണ്ടു​പോ​യാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നും പ്ര​തി​ഷേ​ധ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ക​ണ്ടാ​ണു സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ആ​ലോ​ച​ന​യു​മാ​യി ബി​ജെ​പി​യും യു​ഡി​എ​ഫും മു​ന്നോ​ട്ടു പോ​കു​ന്ന​ത്.
ബി​ജെ​പി, യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ കോ​ർ​പ​റേ​ഷ​നു​ള്ളി​ൽ ന​ട​ത്തി​വ​രു​ന്ന സ​മ​രം തു​ട​രു​ക​യാ​ണ്. ന​ഗ​ര​ത്തെ ന​ര​ക​തു​ല്യ​മാ​ക്കി​യ ഇ​ട​തു​ഭ​ര​ണം അ​ഴി​മ​തി​ക്കാ​രെ പ​ന പോ​ലെ വ​ള​ർ​ത്തു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ൻ.​പീ​താ​ംബ​ര​കു​റു​പ്പ് പ​റ​ഞ്ഞു. അ​ഴി​മ​തി തു​ട​ച്ചു നീ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് അ​ധി​കാ​ര​ത്തി​ൽ വ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സെ​ക്ര​ട്ടേറി​യ​റ്റി​ന്‍റെ മൂ​ക്കി​ന് താ​ഴെ ന​ട​ക്കു​ന്ന ത​ട്ടി​പ്പ് കാ​ണാ​തെ ന​ട​ക്കു​ന്ന​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പീ​താം​ബ​ര​ക്കു​റു​പ്പ്.
നി​കു​തി ത​ട്ടി​പ്പി​നെ​തി​രെ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ ആ​രോ​ഗ്യസ്ഥിതി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്നു ആ​റു കൗ​ണ്‍​സി​ല​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലാ​ക്കി.
തു​രു​ത്തും​മൂ​ല വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ രാ​ജ​ല​ക്ഷ്മി, കാ​ഞ്ഞി​രം​പാ​റ കൗ​ണ്‍​സി​ല​ർ സു​മി​ബാ​ലു, ചെ​റു​വ​യ്ക്ക​ൽ കൗ​ണ്‍​സി​ല​ർ എ​സ്.​ആ​ർ.​ബി​ന്ദു, ചാ​ല കൗ​ണ്‍​സി​ല​ർ സി​മി​ജ്യോ​തി​ഷ്, ചെ​ട്ടി​വി​ളാ​കം കൗ​ണ്‍​സി​ല​ർ മീ​നാ​ദി​നേ​ശ്, പാ​പ്പ​നം​കോ​ട് കൗ​ണ്‍​സി​ല​ർ ആ​ശാ​നാ​ഥ് എ​ന്നി​വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.