നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒാ​ട്ടോ​യ്ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Tuesday, October 26, 2021 11:11 PM IST
പോ​ത്ത​ൻ​കോ​ട്: നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒാ​ട്ടോ​യ്ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ച് ഒാ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഞാ​ണ്ടൂ​ർ​ക്കോ​ണം സ്വ​ദേ​ശി ബി​ജു​കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒാ​ട്ടോ​റി​ക്ഷ റോ​ഡി​നു സ​മീ​പ​ത്തെ സം​ര​ക്ഷ​ണ വേ​ലി​യി​ൽ കു​ടു​ങ്ങി. നാ​ട്ടു​കാ​രും പോ​ലീ​സു​മെ​ത്തി​യാ​ണ് ഒാ​ട്ടോ​യി​ൽ കു​ടു​ങ്ങി​യ ബി​ജു​കു​മാ​റി​നെ പു​റ​ത്തെ​ടു​ത്ത​ത്.
പ​രി​ക്കേ​റ്റ ബി​ജു മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.