അ​നു​ശോ​ച​ന​ യോ​ഗം ചേ​ർ​ന്നു
Tuesday, October 26, 2021 11:24 PM IST
വി​ഴി​ഞ്ഞം: കാ​മ​രാ​ജ് ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ തെ​ന്നൂ​ർ​ക്കോ​ണം ബ്രാ​ഞ്ച് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ലാ മു​ൻ പ്ര​സി​ഡ​ന്‍റ്, സി​വി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പി.​ബാ​ല​കൃ​ഷ്ണ​ൻ നാ​ടാ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ബ്രാ​ഞ്ച് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ.​എ.​നീ​ല​ലോ​ഹി​ത​ദാ​സ് അ​നു​ശോ​ച​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​മോ​ഹ​ന​ൻ, വി.​സു​ധാ​ക​ര​ൻ, മു​ക്കോ​ല ര​ത്നാ​ക​ര​ൻ, എ​സ്.​കെ.​വി​ജ​യ​കു​മാ​ർ, കി​ടാ​ർ​ക്കു​ഴി സ​തീ​ശ്, ജി.​ഡി പ്ര​ദീ​പ് ച​ന്ദ്, തെ​ന്നൂ​ർ​ക്കോ​ണം ബാ​ബു, സി.​കെ.​ബാ​ബു, വി.​രാ​ജാ​മ​ണി, എ​സ്.​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.