നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി
Friday, November 26, 2021 11:16 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ക​ന​ത്ത മ​ഴ​യി​ൽ നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ലെ കോ​ട്ടു​കാ​ല്‍, അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. കോ​ട്ടു​കാ​ല്‍ വി​ല്ലേ​ജി​ലെ പു​ന്ന​ക്കു​ള​ത്ത് നാ​ലു വീ​ടു​ക​ളി​ലും അ​തി​യ​ന്നൂ​രി​ലെ കൊ​ട​ങ്ങാ​വി​ള​യി​ല്‍ ചെ​ന്പ​ന്‍​കു​ള​ത്തി​നു സ​മീ​പ​ത്ത് എ​ട്ടു വീ​ടു​ക​ളി​ലു​മാ​ണ് വെ​ള്ളം ക​യ​റി​യ​ത്.
കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍ മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.
ത​ഹ​സി​ല്‍​ദാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം വീ​ടു​ക​ളി​ലെ​യും പ​രി​സ​ര​ത്തെ​യും വെ​ള്ളം മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യാ​ന്‍ ആ​രം​ഭി​ച്ചു.
പു​ന്ന​ക്കു​ള​ത്തെ ഒ​രു വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.