മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ൽ സം​ഭ​ര​ണ യൂ​ണി​റ്റു​ക​ൾ മാ​റ്റി
Sunday, November 28, 2021 11:36 PM IST
കാ​ട്ടാ​ക്ക​ട : പ്ലാ​സ്റ്റി​ക്കും പേ​പ്പ​ർ മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച മാ​ലി​ന്യ സം​ഭ​ര​ണ​യൂ​ണി​റ്റു​ക​ളി​ൽ മ​ത്സ്യ മാം​സ്യ​വ​ശി​ഷ്ട​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി. പ​രാ​തി​യെ തു​ട​ർ​ന്ന് മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ൽ സം​ഭ​ര​ണ യൂ​ണി​റ്റു​ക​ൾ മാ​റ്റി തു​ട​ങ്ങി.
കോ​വി​ലു​വി​ള, ശ്രീ​കൃ​ഷ്ണ​പു​രം, മ​ല​യി​ൻ​കീ​ഴ്, മാ​വോ​ട്ടു​കോ​ണം, വ​ലി​യ​റ​ത്ത​ല, മ​ണ​പ്പു​റം, ബ്ലോ​ക്ക് ഓ​ഫീ​സ്, അ​രു​വി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സം​ഭ​ര​ണ യൂ​ണി​റ്റു​ക​ളാ​ണ് മാ​റ്റി​യ​ത്.
പ്ലാ​സ്റ്റി​ക്കും മ​റ്റു പേ​പ്പ​ർ മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി മാ​ത്ര​മാ​ണ് ഇ​ത്ത​രം സം​ഭ​ര​ണ യൂ​ണി​റ്റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഡി​സം​ബ​ർ മാ​സ​ത്തി​ൽ മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​നെ പ്ലാ​സ്റ്റി​ക് വി​മു​ക്ത പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.