റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Sunday, November 28, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് ര​ണ്ടു ബൈ​ക്ക് യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. കോ​ട്ട​ൻ​ഹി​ൽ സ്കൂ​ളി​നു സ​മീ​പ​ത്താ​യി റോ​ഡി​ൽ ഉ​ണ്ടാ​യ കു​ഴി​യി​ൽ വീ​ണ് എ​ആ​ർ ക്യാ​ന്പി​ലെ സ്റ്റോ​ർ ജീ​വ​ന​ക്കാ​ര​ൻ തി​രു​മ​ല സ്വ​ദേ​ശി ശ​ര​ത്ത്, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ചാ​ന​ൽ കാ​മ​റാ​മാ​ൻ അ​ര​വി​ന്ദ് ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പ​രി​ക്ക​റ്റ​ത്. ബൈ​ക്ക് യാ​ത്രി​ക​ൻ ശ​ര​ത്ത് കു​ഴി​യി​ൽ വീ​ണ്ട് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് കാ​മ​റാ​മാ​ൻ അ​ര​വി​ന്ദ് ദൃ​ശ്യം പ​ക​ർ​ത്താ​ൻ സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ മ​റ്റൊ​രാ​ൾ കൂ​ടി ഇ​വി​ടെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ശൗ​ചാ​ല​യ​ത്തി​ൽ നി​ന്നും മ​ലി​ന​ജ​ലം
പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​താ​യി പ​രാ​തി

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ശൗ​ചാ​ല​യ​ത്തി​ൽ നി​ന്നും മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കി സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ളം മ​ലി​ന​മാ​കു​ന്ന​താ​യി പ​രാ​തി.​പ്ര​ശ്ന​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് സ​മീ​പ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.