ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു
Monday, November 29, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം : സ്വാ​ത​ന്ത്ര​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മൃ​ത് മ​ഹോ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം കോർപറേഷൻ ചാ​ല, ചെ​ന്തി​ട്ട, മ​ണ​ക്കാ​ട് എ​ന്നീ മൂ​ന്നു സ​ർ​ക്കി​ളു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ പ്ര​ശം​സാ പ​ത്രം ന​ൽ​കി ആ​ദ​രി​ച്ചു. മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ്ര​ശം​സാ പ​ത്രം ന​ൽ​കി. മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ഡപ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.