പ​ഴ​കു​റ്റി-​മം​ഗ​ല​പു​രം റോ​ഡ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സ​ന്ദ​ർ​ശി​ച്ചു
Monday, November 29, 2021 11:30 PM IST
നെ​ടു​മ​ങ്ങാ​ട്: കൃ​ത്യ​മാ​യ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തോ​ടെ പ​ഴ​കു​റ്റി-​മം​ഗ​ല​പു​രം റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. 20 കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന റോ​ഡ് നി​ർ​മാ​ണം ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മം.
പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നും 2022 ഡി​സം​ബ​റോ​ടെ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
പ​ഴ​കു​റ്റി​മം​ഗ​ല​പു​രം റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.​സം​സ്ഥാ​ന​ത്തെ 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലും പ​രി​പാ​ല​ന കാ​ലാ​വ​ധി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും. ക​രാ​റു​കാ​ര​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പ​രി​പാ​ല​ന​ത്തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല ക​രാ​റു​കാ​ര​നാ​യി​രി​ക്കും. പ​രി​പാ​ല​ന കാ​ലാ​വ​ധി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തോ​ടെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ലു​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​ട​പെ​ടാ​നാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മ​ഴ മാ​റി​യാ​ലു​ട​ൻ റോ​ഡി​ലെ നി​ല​വി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റോ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​നും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പൊ​തു​മാ​ര​മ​ത്ത് വ​കു​പ്പ് പ​രി​പാ​ല​ന വി​ഭാ​ഗ​ത്തി​ന്റെ​യും വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി ജി.​ആ​ർ അ​നി​ലും വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.