എം​സി​വൈ​എം സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന​വും യു​വ​ജ​ന​ദി​നാ​ഘോ​ഷ​വും ന​ട​ത്തി
Tuesday, November 30, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം : മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ എം​സി​വൈ​എ​മ്മി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും യു​വ​ജ​ന​ദി​നാ​ഘോ​ഷ​വും എം​സി​വൈ​എം തി​രു​വ​ന​ന്ത​പു​രം വൈ​ദി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി.
സെ​ന്‍റ് ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കോ​വി​ഡ് കാ​ല​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ശു​ശ്രൂ​ഷ ചെ​യ്ത എം​സി​വൈ​എം തി​രു​വ​ന​ന്ത​പു​രം വൈ​ദി​ക ജി​ല്ല​യി​ലെ 25 യു​വാ​ക്ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത്, എം​സി​വൈ​എം തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ അ​രു​ണ്‍ ഏ​റ​ത്ത്, തി​രു​വ​ന​ന്ത​പു​രം വൈ​ദി​ക ജി​ല്ലാ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ണ്‍ കു​റ്റി​യി​ൽ, പ്ര​സി​ഡ​ന്‍റ് അ​പ​ർ​ണ ഐ. ​ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.