റേ​ഷ​ൻ ക​ട​യി​ൽ ​മ​ന്ത്രി​ ജി.ആർ.അനിൽ മി​ന്ന​ൽ പ​രി​ശോ​ധ​ന നടത്തി
Tuesday, November 30, 2021 11:07 PM IST
പാ​ലോ​ട് : ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഗോ​ത​മ്പ് വി​ത​ര​ണം ചെ​യ്യു​ന്നു​വെ​ന്ന കാ​ർ​ഡ് ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ റേ​ഷ​ൻ ക​ട​യി​ൽ മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. പാ​ലോ​ട് എ​ആ​ർ​ഡി 117 -ാം ന​മ്പ​ർ റേ​ഷ​ൻ​ക​ട​യി​ലാ​ണ് മ​ന്ത്രി പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. വി​ത​ര​ണ​ത്തി​ന് വ​ച്ചി​ട്ടു​ള്ള അ​രി​ച്ചാ​ക്കു​ക​ളും ഗോ​ത​മ്പും പ​രി​ശോ​ധി​ച്ച് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തി​യ മ​ന്ത്രി രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം റേ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ ആ​ൾ​ക്ക് ക​ട​യി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഗോ​ത​മ്പ് വി​ത​ര​ണം ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വേ​ണ​മെ​ങ്കി​ൽ എ​ടു​ത്തു കൊ​ണ്ടു​പോ എ​ന്നാ​യി​രു​ന്നു ക​ട​യു​ട​മ​യു​ടെ മ​റു​പ​ടി. ഇ​തു സം​ബ​ന്ധി​ച്ച് കാ​ർ​ഡു​ട​മ മ​ന്ത്രി​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പാ​ലോ​ട് തെ​ന്നൂ​രി​ൽ പൊ​തു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങും വ​ഴി​യാ​ണ് മ​ന്ത്രി ക​ട​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്.

കാ​ർ​ഡ് ഉ​ട​മ​ക​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റാ​ൻ ഉ​പ​ദേ​ശി​ച്ച മ​ന്ത്രി ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ വി​ത​ര​ണം ചെ​യ്യ​രു​തെ​ന്നും റേ​ഷ​നിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്കാ​ര്യം അ​റി​യി​ച്ച്ഭ​ക്ഷ്യ​ധാ​ന്യം മാ​റ്റി വാ​ങ്ങ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലും വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച ഭ​ക്ഷ്യ​ധാ​ന്യം ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ൻ സി​വി​ൽ സ​പ്ലെ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ ശേ​ഷ​മാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്.​ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഷാ​ജ​ഹാ​ൻ, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​യ​കു​മാ​ർ , താ​ജു​ദീ​ൻ, സു​നി​ത ബി.​നാ​യ​ർ , ഷം​ല ഷം​സു​ദീ​ൻ, അ​നി​ത​കു​മാ​രി എ​ന്നി​വ​ർ മ​ന്ത്രി​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി. മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഴു​വ​ൻ ക​ട​ക​ളി​ലും അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു.