വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Tuesday, November 30, 2021 11:40 PM IST
പോ​ത്ത​ൻ​കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പോ​ത്ത​ൻ​കോ​ട് പ്ലാ​മൂ​ട് എ​സ്‌​വി​എ ഭ​വ​നി​ൽ വി​വേ​ക് രാ​ജ് (32) ആ​ണ് മ​രി​ച്ച​ത്. ന​വം​ബ​ർ 14 നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പോ​ത്ത​ൻ​കോ​ട് ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും മി​നി ബ​സും ത​മ്മി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചൊ​വ്വാ​ഴ്ച മ​രി​ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ജ​ഗോ​പാ​ലി​ന്‍റെ​യും ഷീ​ല​യു​ടെ​യും മ​ക​നാ​ണ്. അ​പ​ക​ട സ​മ​യ​ത്ത് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ ആ​ന​ന്ദ് രാ​ജ​ന് നി​സാ​ര പ​രി​ക്കേ​റ്റി​രു​ന്നു.