കൊ​ച്ചു​ക​രി​ക്കരം പാ​ലം അ​പ​ക​ട​ാവസ്ഥയിൽ
Thursday, December 2, 2021 11:26 PM IST
പാ​ലോ​ട് : പെ​രി​ങ്ങ​മ്മ​ല, വി​തു​ര പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കൊ​ച്ചു​ക​രി​ക്ക​രം പാ​ലം​അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​ലോ​ടു നി​ന്നും പൊ​ന്മു​ടി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലെ പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പാ​ല​ത്തി​ലെ വ​ലി​യ​കു​ഴി​ക​ളി​ല്‍ വെ​ള്ളം​കെ​ട്ടി​നി​ന്നാ​ണ് മി​ക്ക​പ്പോ​ഴും അ​പ​ക​ടം​സം​ഭ​വി​ക്കു​ന്ന​ത്.
പാ​ല​ത്തി​ന് കൈ​വ​രി​ക​ളി​ല്ലാ​ത്ത​ത് അ​പ​ക​ട​ത്തി​ന്‍റെ ആ​ഴം​കൂ​ട്ടു​ക​യാ​ണെ​ന്നും ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഓ​രോ​ത​വ​ണ പാ​ല​ത്തി​ല്‍​കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​മ്പോ​ഴും കു​ഴി​യ​ട​ച്ച് ടാ​ര്‍ പൂ​ശി ഗ​താ​ഗ​തം തു​ട​രും.