കു​രു​ന്നു​വാ​യ​ന​യ്ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി: പു​സ്ത​ക​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Tuesday, December 7, 2021 11:49 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : പ​ന്ത്ര​ണ്ട് വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി കാ​ഞ്ഞി​രം​കു​ളം ഗ​വ. ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം (​എ​ന്‍​എ​സ്എ​സ്) യൂ​ണി​റ്റ് സ​മ്മാ​നി​ച്ച​ത് മൂ​വാ​യി​രം പു​സ്ത​ക​ങ്ങ​ള്‍.
കു​രു​ന്നു​വാ​യ​ന​യ്ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി പ്ര​കാ​രം 2022 ഫെ​ബ്രു​വ​രി​ക്കു​ള്ളി​ല്‍ അ​യ്യാ​യി​രം പു​സ്ത​ക​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.
ഓ​രോ സ്കൂ​ളി​ലും പ​ദ്ധ​തി പ്ര​കാ​രം 250 പു​സ്ത​ക​ങ്ങ​ളാ​ണ് ന​ല്‍​കു​ന്ന​ത്. അ​തി​യ​ന്നൂ​ര്‍ ഗ​വ. യു​പി എ​സ്‌​സി​ലാ​ണ് ആ​ദ്യ​മാ​യി പു​സ്ത​ക വി​ത​ര​ണം ന​ട​ന്ന​ത്. കാ​ഞ്ഞി​രം​കു​ളം ഗ​വ. എ​ച്ച്എ​സ്, ക​രി​ച്ച​ല്‍ എ​ല്‍​എം​എ​സ് എ​ല്‍​പി​എ​സ്, പൂ​ങ്കോ​ട് ഗ​വ. എ​ല്‍​പി​എ​സ്, അ​വ​ണാ​കു​ഴി ഗ​വ. എ​ല്‍​പി​എ​സ്, ഊ​രൂ​ട്ടു​കാ​ല ഗ​വ. എം​ടി എ​ച്ച്എ​സ്, മ​ഞ്ച​വി​ളാ​കം ഗ​വ. യു​പി​എ​സ്, നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജെ​ബി​എ​സ്, ത​ല​യ​ല്‍ ഡി​വി​യു​പി​എ​സ്, വെ​ങ്ങാ​നൂ​ര്‍ മു​ടി​പ്പു​ര ഗ​വ. എ​ല്‍​പി​എ​സ്, നേ​മം ഗ​വ. യു​പി​എ​സ്, കോ​ട്ടു​കാ​ല്‍ ഗ​വ. എ​ല്‍​പി​എ​സ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ദ്ധ​തി പ്ര​കാ​രം പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കി ക​ഴി​ഞ്ഞു.