പു​ത്ത​ന്‍​തോ​പ്പി​ല്‍ ഗു​ണ്ടാ ആ​ക്ര​മ​ണം; നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്
Tuesday, December 7, 2021 11:49 PM IST
ക​ഠി​നം​കു​ളം: പു​ത്ത​ന്‍​തോ​പ്പ് അ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് വെ​ട്ടേ​റ്റു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘം ഒ​രു ചി​ക്ക​ന്‍ സ​റ്റാ​ളും ഒ​രു സ്കൂ​ട്ട​റും ത​ക​ർ​ത്തു.​
ഇ​ന്ന​ലെ ഉ​ച്ച​യേ​ടെ​യാ​ണ് ര​ണ്ടു​പേ​ര്‍ പ​ണം ചോ​ദി​ച്ചു ക​ട​ക​ളി​ലെ​ത്തി​യ​ത്. ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ ജം​ഗ്ഷ​നി​ൽ ചി​ക്ക​ന്‍​സ്റ്റാ​ള്‍ ന​ട​ത്തു​ന്ന ക​രി​ച്ചാ​റ ക​ണ്ട​ല്‍ സ്വ​ദേ​ശി ഹ​സ​ന്‍ (55), സ​ഹാ​യി​യും അ​സം സ്വ​ദേ​ശി​യു​മാ​യ അ​മീ​ര്‍ (25) എ​ന്നി​വ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
പ​ണം മു​ഴു​വ​ന്‍ കൈ​ക്ക​ലാ​ക്കി​യ ആ​ക്ര​മി​ക​ള്‍ ക​ട​യി​ലെ സാ​ധ​ന​ങ്ങ​ള്‍ ത​ല്ലി​ത്ത​ക​ര്‍​ത്തു. തു​ട​ർ​ന്ന് കെ​ട്ടി​ട​രൂ​പ​ക​ൽ​പ്പ​നാ​സ്ഥാ​പ​നം ന​ട​ത്തു​ന്ന പു​ത്ത​ന്‍​തോ​പ്പ് സോ​ഫി​യ​ഹൗ​സി​ല്‍ ടി​റ്റു ഐ​സ​ക്കി​നെ​യും ആ​ക്ര​മി​ച്ചു. തു​ട​ര്‍​ന്ന് ക​രി​ഞ്ഞ​വ​യ​ല്‍ പ്ര​ദേ​ശ​ത്തു ചെ​ന്ന സം​ഘം അ​വ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ളോ​ട് ബൈ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു. പെ​ട്രോ​ളി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ യു​വാ​ക്കളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ചി​റ​യ്ക്ക​ല്‍ ഗു​രു​കൃ​പ​യി​ല്‍ വൈ​ശാ​ഖി​ന് പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​രും പോ​ലീ​സും സം​ഘ​ടി​ച്ചെ​ത്തി​യ​പ്പോ​ള്‍ സം​ഘം ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.