ചി​കി​ത്സ​യി​ലെ പി​ഴ​വു​മൂ​ലം രോ​ഗി മ​രി​ച്ചെ​ന്നു പ​രാ​തി
Monday, January 17, 2022 11:58 PM IST
ക​ഴ​ക്കൂ​ട്ടം: ചി​കി​ത്സ​യി​ലെ പി​ഴ​വു​മൂ​ലം രോ​ഗി മ​രി​ച്ചെ​ന്നു പ​രാ​തി. പു​ല്ലാ​ന്നി​വി​ള ജോ​സ​ഫൈ​നി​ല്‍ സ​ത്യ​ദാ​സി​ന്‍റെ ഭാ​ര്യ ബേ​ബി സ​ത്യ​ദാ​സ് (63) ആ​ണ് മ​രി​ച്ച​ത്. ബ​ന്ധു​ക്ക​ള്‍ ക​ഴ​ക്കൂ​ട്ടം ജം​ഗ്ഷ​ന​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രേ ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​നാ​ണ് പ​രാ​തി കൊ​ടു​ത്ത​ത്.

വൃ​ക്ക​രോ​ഗി​യാ​യി​രു​ന്ന ബേ​ബി​ക്ക് മു​മ്പ് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ ചെ​യ്ത് ചെ​റു​കു​ഴ​ല്‍ ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തു മാ​റ്റാ​നാ​ണ് ക​ഴ​ക്കൂ​ട്ട​ത്തെ ആ​ശു​പ​ത്രി​യി​ല്‍ വ​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ 12ന് ​അ​തു നീ​ക്കം ചെ​യ്തു. രോ​ഗി​യെ തി​രി​കെ വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ നേ​രം ആ​ന്‍റി​ബ​യോ​ട്ടി​ക് കു​ത്തി​വ​യ്പ്പ് ന​ട​ത്ത​ണ​മെ​ന്ന് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് അ​റി​യി​ച്ചു. ആ ​മ​രു​ന്നി​ന്‍റെ സാ​മ്പി​ള്‍ കൈ​യി​ല്‍ കു​ത്തി​വെ​ച്ചു പ​രീ​ക്ഷി​ച്ച​പ്പോ​ള്‍ മു​ഴ​ച്ചു​വ​ന്നു. അ​തു ബ​ന്ധു​ക്ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും ചൊ​റി​ച്ചി​ല്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് കു​ഴ​പ്പ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് പൂ​ര്‍​ണ അ​ള​വി​ല്‍ കു​ത്തി​വ​ച്ചു. അ​ല്പസ​മ​യ​ത്തി​നു​ള്ളി​ല്‍ രോ​ഗി​യു​ടെ വാ​യി​ല്‍​നി​ന്നു നു​ര​യും പ​ത​യും വ​രു​ക​യും രോ​ഗി ത​ള​രു​ക​യും ചെ​യ്തു. രോ​ഗി​യെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി. രോ​ഗി മ​രി​ച്ചെ​ന്ന് കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ള്‍ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു.

ചി​കി​ത്സ​യ്ക്കു​മു​മ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് ഇ​ല്ലെ​ന്നു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും മ​ര​ണ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് ഉ​ണ്ടെ​ന്നു ക​ണ്ടു​വെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. ഈ ​ആ​ശു​പ​ത്രി​യി​ല്‍ എ​ടു​ക്കു​ന്ന സാ​മ്പി​ള്‍ ഒ​രു സ്വ​കാ​ര്യ ലാ​ബ് മു​ഖേ​ന​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. വേ​റൊ​രു ലാ​ബി​ല്‍​ക്കൂ​ടി സാ​മ്പി​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ബ​ന്ധു​ക്ക​ള്‍ നി​ര്‍​ബ​ന്ധി​ച്ചു. അ​ങ്ങ​നെ ചെ​യ്ത​പ്പോ​ള്‍, കോ​വി​ഡ് ഇ​ല്ലെ​ന്നാ​ണ് ഫ​ലം വ​ന്ന​ത്. ചി​കി​ത്സ​യി​ലു​ണ്ടാ​യ പി​ഴ​വു മ​റ​യ്ക്കാ​നാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് എ​ന്നു പ​റ​ഞ്ഞ​തെ​ന്നു സം​ശ​യി​ച്ച ബ​ന്ധു​ക്ക​ള്‍ പ​രാ​തി കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​തി​നു​ശേ​ഷം അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​ഴ​ക്കൂ​ട്ടം സിഐ ജെ.​എ​സ്.​പ്ര​വീ​ണ്‍ പ​റ​ഞ്ഞു.

ചി​കി​ത്സ​യി​ല്‍ പി​ഴ​വു​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ് ആ​ശു​പ​ത്രി​യ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത്. കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ വ്യ​ത്യ​സ്ത രീ​തി​യി​ല്‍ വ​ന്ന​തി​നെ​പ്പ​റ്റി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി​യ​ധി​കൃ​ത​രും പോ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ത്തി​ട്ടു​ണ്ട്. ബേ​ബി സ​ത്യ​ദാ​സി​ന്‍റെ മ​ക്ക​ള്‍: ജി​ഷ, ആ​ശ. മ​രു​മ​ക്ക​ള്‍: പ്രേം​കു​മാ​ര്‍, ഹാ​രി​ഷ് ബാ​ബു.