സാ​നി​റ്റൈ​സ​ർ കു​ടി​ച്ച ഗ്യ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Tuesday, January 18, 2022 1:29 AM IST
കാ​ട്ടാ​ക്ക​ട : സാ​നി​റ്റൈസ​ർ കു​ടി​ച്ച ഗ്യ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട് പേ​യാ​ട് ച​ന്ത​മു​ക്ക് മേ​ലെ​പു​ല്ലു​വി​ള വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ ( 56 ) ആ​ണ്‍ മ​രി​ച്ച​ത്. മ​ദ്യ​ത്തി​ന് പ​ക​രം സ്ഥി​ര​മാ​യി സാ​നി​റ്റൈസ​ർ കു​ടി​ക്കാ​റു​ണ്ടെ​ന്നും വീ​ട്ടു​കാ​ർ മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ന​ലെ​യും സാ​നി​റ്റൈസ​ർ ക​ഴി​ച്ചു. തു​ട​ർ​ന്ന് വ​യ​റു​വേ​ദ​ന​വ​രി​ക​യും മെ​ഡി​ക്ക​ൽ കേ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.