കോർപ്പറേഷനിൽ വി​വി​ധ സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ബ്സി​ഡി
Wednesday, January 19, 2022 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന ചി​ല പ​ദ്ധ​തി​ക​ളി​ൽ ഇ​നി​യും വേ​ണ്ട​ത്ര ഗു​ണ​ഭോ​ക്താ​ക്ക​ളെ ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​ധാ​ന​മാ​യും ലോ​ൺ ലി​ങ്ക്ഡ് പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​റ​വു​ള്ള​ത്. ബി​സി​ന​സ് ലോ​ൺ എ​ടു​ക്കു​ന്ന​വ​ർ​ക്ക് പ​ര​മാ​വ​ധി 40,000/ രൂ​പ​യെ​ന്ന പ​രി​ധി​ക്ക് വി​ധേ​യ​മാ​യി 50 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി ല​ഭി​ക്കും. വ​നി​ത​ക​ൾ​ക്കും പ​ട്ടി​ക​ജാ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും പ​ര​മാ​വ​ധി 50,000 രൂ​പ​യെ​ന്ന പ​രി​ധി​യ്ക്ക് വി​ധേ​യ​മാ​യി 75 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി ന​ൽ​കു​ന്നു.

ഓ​ട്ടോ​റി​ക്ഷ വാ​ങ്ങു​ന്ന​തി​ന് പു​രു​ഷ​ന്മാ​ർ​ക്ക് 50,000 രൂ​പ, പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് 60,000 രൂ​പ, വ​നി​ത​ക​ൾ​ക്ക് 70,000 രൂ​പ എ​ന്ന ക്ര​മ​ത്തി​ൽ പ​ര​മാ​വ​ധി സ​ബ്സി​ഡി അ​നു​വ​ദി​ക്കും. തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടൂ ​വീ​ല​ർ വാ​ങ്ങു​ന്ന​തി​ന് പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് വാ​ഹ​ന വി​ല​യു​ടെ പ​കു​തി സ​ബ്സി​ഡി​യാ​യി ന​ൽ​കും.

ന​ഗ​ര​സ​ഭ ഇ​ൻഡസ്ട്രി​യ​ൽ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​റാ​ണ് നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9188127023 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു.