ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​ കു​റ​ച്ചു; സ്വ​കാ​ര്യ ലാ​ബു​കാ​ർ​ക്ക് ചാ​ക​ര
Wednesday, January 19, 2022 11:19 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം കു​റ​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തോ​ടെ സ​മീ​പ​ത്തെ സ്വ​കാ​ര്യ​ലാ​ബു​ക​ള്‍​ക്ക് ചാ​ക​ര​യാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ​മാ​യി ചെ​യ്തി​രു​ന്ന പ​രി​ശോ​ധ​ന​യ്ക്ക് ലാ​ബു​ക​ളി​ല്‍ 500രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച 120പേ​രെ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധി​ച്ച​ത്. ആ​ര്‍​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ കി​റ്റ് ജി​ല്ലാ ഓ​ഫീ​സി​ല്‍ നി​ന്നും ല​ഭി​ക്കാ​ത്ത​താ​ണ് പ​രി​ശോ​ധ​ന കു​റ​യ്ക്കാ​ന്‍ കാ​ര​ണം. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന കു​റ​ച്ച് പ​ക​രം ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന കൂ​ട്ടു​ക​യെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​മാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യ​ത്. ഇ​ത് സ്വ​കാ​ര്യ​ലാ​ബു​ക​ള്‍​ക്ക് നേ​ട്ട​മാ​യി. ഉ​ച്ച​യോ​ടെ നെ​ടു​മ​ങ്ങാ​ട്ടെ സ്വ​കാ​ര്യ​ലാ​ബു​ക​ളു​ടെ മു​ന്നി​ലെ തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി.

പ​ല ലാ​ബു​ക​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തു​ന്ന​വ​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ബു​ക്കും, സാ​നി​റ്റൈ​സ​റും ഇ​ല്ലാ​ത്ത ലാ​ബു​ക​ളും ഇകൂ​ട്ട​ത്തി​ലു​ണ്ട്.
ആ​ര്‍​ടി​പി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ളു​ടെ മ​റ​വി​ല്‍ സ്വ​കാ​ര്യ ലാ​ബു​ക​ളെ സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പം ഉ​ണ്ട്.