ആം​ബു​ല​ൻ​സ് വാ​ങ്ങാ​ൻ എ​ഐ​വൈ​എ​ഫി​ന്‍റെ ബി​രി​യാ​ണി ച​ല​ഞ്ച്
Thursday, January 20, 2022 11:30 PM IST
നെ​ടു​മ​ങ്ങാ​ട്: എ​ഐ​വൈ​എ​ഫി​ന്‍റെ ഉ​ഴ​മ​ല​യ്ക്ക​ൽ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ മ​ഞ്ചംമൂ​ല യൂ​ണി​റ്റ് സ്വ​ന്ത​മാ​യി ആം​ബു​ല​ൻ​സ് വാ​ങ്ങു​ന്ന​തി​ന്‍റെ ധ​ന​ശേ​ഖ​രാ​ണാ​ർ​ഥം ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി. പ്ര​ശ​സ്ത സി​നി​മാ ന​ട​നും പാ​ച​ക വി​ദ​ക്ത​നു​മാ​യ എ​ൻ.​കെ. കി​ഷോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​യി​രം ബി​രി​യാ​ണി റെ​ഡി​യാ​ക്കി​യ​ത്. എ​ഐ​വൈ​എ​ഫ് നേ​താ​വ് ഷൈ​ൻ​കു​മാ​ർ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. സു​നി​ൽ​കു​മാ​ർ, കെ.​എ​സ്. സു​ജി ലാ​ൽ, കെ. ​ഹ​രി​കു​മാ​ർ, ശ്യാം​ലാ​ൽ, ജി​തി​ൻ, രാ​ജേ​ഷ്, അ​തു​ൽ, സ​ന്ദീ​പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.