ന​ഗ​ര​സ​ഭ​യി​ലെ കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ന്നെന്ന്; കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി
Saturday, January 22, 2022 11:27 PM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ 39 വാ​ർ​ഡി​ലെ​യും എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന വേ​ള​യി​ൽ പ​ല വാ​ർ​ഡു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ തെ​ര​ഞ്ഞ​ടു​പ്പ് ഉ​ദ്ദേ​ഗ​സ്ഥ​രെ വ​ച്ച് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം കാ​ട്ടു​ന്ന​താ​യി ജി​ല്ല​ാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യി യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് പു​ങ്കുംമൂ​ട് അ​ജി​യും കൗ​ൺ​സി​ല​ർ എം. ​എ​സ് .ബി​നു​വും അ​റി​യി​ച്ചു.

ഇ​രി​ഞ്ച​യം വാ​ർ​ഡി​ൽ എ​ട്ട് പേ​ർ അ​നു​കൂ​ലി​ച്ച​യാ​ളെ എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ക്കാ​തെ​യും, പേ​ര​യ​ത്ത്കോ​ണം വാ​ർ​ഡി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ള്ള​യാ​ളെ അ​കാ​ര​ണ​മാ​യി പു​ത്താ​ക്കി​യും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ യൂ​ണി​യ​ൻ നേ​താ​വ് കൃ​ത്രി​മം കാ​ട്ടി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​റ്റ് പ​ല​വാ​ർ​ഡു​ക​ളി​ൽ പാ​ന​ലു​ക​ൾ അം​ഗീ​ക​രി​ക്കാ​തെ​യും വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം നി​കഷേ​ധി​ച്ചും കു​ടും​ബ​ശ്രീ​യെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​വാ​ൻ ശ്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.