സി​ഡി​എ​സ് തെ​രെ​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ വി​ള​യാ​ട്ടമെന്ന് കോ​ൺ​ഗ്ര​സ്
Saturday, January 22, 2022 11:27 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് ക​ണ​ക്കു​ക​ൾ ഏ​റ്റ​വും ഭീ​ക​ര​മാ​യി കു​തി​ച്ചു​യ​രു​മ്പോ​ഴും കു​ടും​ബ​ശ്രീ തെ​രെ​ഞ്ഞെ​ടു​പ്പു​ക​ൾ മാ​റ്റി​വ​യ്ക്കാ​തെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ട്ടി​മ​റി​ക്കാ​നും ശ്ര​മ​മെ​ന്ന് കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം ബ്ലോ​ക്ക് ക​മ്മി​റ്റി ആ​രോ​പി​ച്ചു. പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ സി​ഡി​എ​സ് പി​ടി​ച്ചെ​ടു​ക്കാ​ൻ വേ​ണ്ടി എ​ഡി​എ​സ് തെ​രെ​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ്യാ​പ​ക​മാ​യ കൃ​ത്രി​മ​വും അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​ത്.

ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​നി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ എ​ആർ​ഒ ആ​യി നി​ശ്ച​യി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ചാ​ണ് വാ​ർ​ഡി​ലെ എ​ഡി​എ​സ് തെ​രെ​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ​തി​നാ​ലാം വാ​ർ​ഡ് നാ​ഗ​രു​കു​ഴി യി​ലെ എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷം കി​ട്ടി​യ പാ​ന​ലി​നെ പ​രാ​ജ​യ​പ്പെ​ട്ട​താ​യും നാ​മ​മാ​ത്ര​മാ​യ വോ​ട്ട് നേ​ടി​യ​വ​രെ വി​ജ​യി​ച്ച​താ​യും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നു ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.