വാ​ഹ​ന​ങ്ങ​ളും സി​സി​ടി​വി കാ​മ​റ​ക​ളും ത​ക​ർ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ
Thursday, January 27, 2022 11:15 PM IST
പാ​റ​ശാ​ല : വാ​ഹ​ന​ങ്ങ​ളും സി​സി​ടി​വി കാ​മ​റ​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്ത കേ​സി​ൽ ധ​നു​വ​ച്ച​പു​രം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ലെ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ധ​നു​വ​ച്ച​പു​രം മു​ത​ൽ അ​ക്ര​മം തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ൻ എ​സ് എ​സ് സ്കൂ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി വി ​കാ​മ​റ​ക​ൾ ,വി​ടി​എം എ​ൻ​എ​സ്എ​സ് കോ​ള​ജി​ന് സ​മീ​പ​ത്തെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ,കോ​ള​ജി​ന് മു​ൻ​വ​ശ​ത്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ൾ ,ചെ​മ്പ​ര ക്ഷേ​ത്ര​ത്തി​ന്‍റെ ക​മാ​നം, ഉ​ദി​യ​ൻ​കു​ള​ങ്ങ​ര റെ​യി​വേ ക്രോ​സ്‌​സി​നു സ​മീ​പ​ത്തെ കേ​ര​ള മോ​ട്ടോ​ർ ഡ്രൈ​വിം​ഗ് സ്കൂ​ളി​ന്‍റെ കാ​ർ എ​ന്നി​വ അ​ടി​ച്ചു​ത​ക​ർ​ത്തു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സി​സി​ടി വി​കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഐ ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ന് സ​മീ​പ​ത്താ​യി ബൈ​ക്കു​ക​ൾ ക​ണ്ടെ​ത്തി.​

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.