തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യി​ൽ ഇ​ന്ന് കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി
Sunday, May 15, 2022 1:03 AM IST
തി​രു​വ​ന​ന്ത​പു​രം : വാ​ഴ്ത്ത​പ്പെ​ട്ട ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ഇ​ന്ന് കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കും. വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ 10.30 ന് ​വ​ത്തി​ക്കാ​ൻ സെ​ന്‍റ്പീ​റ്റേ​ഴ്സ് ബ​സി​ലി​ക്കാ​യി​ൽ ഫ്രാ​ൻ​സീ​സ് മാർപാ​പ്പ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി​ക്ക് ആ​ർ​ച്ച്ബി​ഷ​പ് ഡോ.​തോ​മ​സ് ജെ. ​നെ​റ്റോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

അ​തി​രൂ​പ​ത​യി​ലെ ഇ​ട​വ​ക വൈ​ദി​ക​ർ, സ​ന്യാ​സ-​സ​ന്യാ​സി​നി സ​ഭാം​ഗ​ങ്ങ​ൾ, ഇ​ട​വ​ക അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കാ​ളി​ക​ളാ​കും. ദി​വ്യ​ബ​ലി​യി​ൽ വി​ശു​ദ്ധ ദേ​വ​സ​ഹാ​യ​ത്തി​ന്‍റെ ഛായ ​ചി​ത്രം ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ അ​നാഛാ​ദ​നം ചെ​യ്യും. വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ആ​ഹ​ളാ​ദ സൂ​ച​ക​മാ​യി അ​ഖി​ലേ​ന്ത്യ മെ​ത്രാ​ൻ സ​മി​തി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം മു​ഴു​വ​ൻ ദേ​വാ​ല​യ​ങ്ങ​ളി​ലും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ദേ​വാ​ല​യ​മ​ണി​ക​ൾ മു​ഴ​ക്കും. ദേ​വ​സ​ഹാ​യ​ത്തെ വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​തി​ന്‍റെ ദേ​ശീ​യ​ത​ല ആ​ഘോ​ഷം ജൂ​ൺ അ​ഞ്ചി​ന് വി​ശു​ദ്ധ ദേ​വ​സ​ഹാ​യ​ത്തി​ന്‍റെ ഭൗ​തി​ക ശ​രീ​രം അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന കോ​ട്ടാ​ർ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തും.

ആ​ഘോ​ഷ ക​ർ​മ്മ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ലി​യോ​പോ​ൾ​ഡോ ജി​റേ​ല്ലി സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് , സി​സി​ബി​ഐ പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഫി​ലി​പ്പ് നേ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.